'രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍ ആണ് മഹാത്മാഗാന്ധി, രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണ്'; പികെ ഫിറോസിന്റെ യമണ്ടന്‍ മണ്ടത്തരങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായ പ്രസംഗം(വീഡിയോ) - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

'രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍ ആണ് മഹാത്മാഗാന്ധി, രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണ്'; പികെ ഫിറോസിന്റെ യമണ്ടന്‍ മണ്ടത്തരങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായ പ്രസംഗം(വീഡിയോ)

നേതാക്കളുടെ പ്രസംഗം പലപ്പോഴും അണികളെ ആവേശത്തിലാക്കാറുണ്ട്. ആവേശം അതിരുകടക്കുമ്പോള്‍ ചിലപ്പോഴൊക്കെ പ്രസംഗത്തില്‍ അബദ്ധങ്ങളും സംഭവിക്കാം. എന്നാല്‍ ചിരിത്ര സംഭവങ്ങള്‍ വളച്ചൊടിച്ച് വസ്തുതവിരുദ്ധമായി ഒരു യുവനേതാവ് ആത്മവിശ്വാസത്തോടെ പ്രസംഗിക്കുന്ന വീഡിയോയാണ് ഒരേപോലെ ചിരിയും ഞെട്ടലും ഉണ്ടാക്കുന്നത്. മുസ്ലീം ലീഗിന്റെ യുവനേതാവ് പികെ ഫിറോസിന്റെ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

യൂത്ത് ലീഗിന്റെ ഒരു പൊതു പരിപാടിയില്‍ രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍ ആണ് മഹാത്മാഗാന്ധി എന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്നുമുള്ള ചരിത്ര വിഡ്ഢിത്തങ്ങള്‍ ആവേശത്തോടെ വിളിച്ചു പറയുന്ന ഫിറോസിന്റെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.

''നരേന്ദ്ര മോദിയെ താഴെയിറക്കാനായി രാഹുല്‍ ഗാന്ധിയല്ലാതെ നമുക്ക് വേറെ ആരാണുള്ളത് ? തന്റെ മുതു മുത്തച്ഛന്‍ ആര്‍എസ്എസുകാരുടെ വെടിയേറ്റ്, ഈ രാജ്യത്തെ ഹിന്ദു മുസ്ലിം മത മൈത്രിക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ ആര്‍എസ്എസുകാരന്റെ വെടിയുണ്ടയേറ്റു പിടഞ്ഞു വീണ് മരിച്ച മഹാത്മാ ഗാന്ധിയുടെ കഥകള്‍ കേട്ട് വളര്‍ന്ന രാഹുലിനെയല്ലാതെ നമ്മള്‍ ആരെയാണ് പിന്തുണക്കേണ്ടത്. തന്റെ സ്വന്തം അച്ഛന്‍ കോയമ്പത്തൂരില്‍ കഷ്ണം കഷ്ണമായി ചിന്നി ചിതറിയപ്പോ കണ്ണീരൊലിപ്പിച്ചു കൊണ്ട് മൃതദേഹം കണ്ടു നിന്ന ചെറുപ്പക്കാരന്‍, അതാണ് രാഹുല്‍ ഗാന്ധി'', ഇതായിരുന്നു ഫിറോസിന്റെ പ്രസംഗം. വമ്പിച്ച കരഘോഷത്തോട് കൂടിയാണ് ഫിറോസിന്റെ പ്രസംഗം സദസ്സിലുള്ളവര്‍ സ്വീകരിച്ചത്.

രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെടുന്നത് ശ്രീപെരുമ്പത്തൂരില്‍ വെച്ചാണ്. ഇന്ദിര ഗാന്ധി ഫിറോസ് ഗാന്ധി ദമ്പതികളാണ് രാഹുലിന്റെ മുത്തശ്ശനും മുത്തശ്ശിയും. ഫിറോസിന്റെ ഈ വിഢിത്തം കേട്ട് അണികള്‍ കൈയ്യടിക്കുന്നുമുണ്ട്.



from mangalam.com https://ift.tt/2C5IowR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages