തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രലോഭിപ്പിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ തൃശ്ശൂർ സ്വദേശികളായ പത്ത് യുവാക്കളെ പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പുക്കാവ് പടപ്പറമ്പിൽ സോണി (23), മുക്കാട്ടുകര പൂവ്വൻപറമ്പിൽ അഭിറാം (19), നല്ലെങ്കര പള്ളത്തുപറമ്പിൽ അഖിൽകുമാർ (19), മുളയം പൊഴിയിൽ ജേറോം ജോൺ (18), ഒല്ലൂർ പടവരാട് അക്കരപ്പുറം വീട്ടിൽ നെയ്സൺ (26), നല്ലെങ്കര പള്ളത്തുപറമ്പിൽ അനൂപ്കുമാർ (26), എടക്കളത്തൂർ പോന്നോർ രോഹിത് (21), അരണാട്ടുകര ബ്രഹ്മകുളം വീട്ടിൽ റിനൂസ് (22), ചേർപ്പ് കരിപ്പേരി വീട്ടിൽ സനു (22), നല്ലെങ്കര കേളംപറമ്പിൽ ആശേഷ് (18) എന്നിവരെയാണ് ഗുരുവായൂർ എ.സി.പി. പി.എ. ശിവദാസനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളെല്ലാം തൃശ്ശൂർ ടൗണിലും പരിസരത്തുമുള്ള വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരും മെക്കാനിക്കുകളും മാർക്കറ്റിങ് എക്സിക്യുട്ടീവുകളുമാണെന്ന് പോലീസ് പറഞ്ഞു. ഇവരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. നഗരത്തിലെ പാർക്കുകളിലും മറ്റും കറങ്ങിനടന്ന് പെൺകുട്ടികളെ വലവീശിപ്പിടിക്കുകയും സ്നേഹം നടിച്ച് പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തതായി പ്രതികൾ പോലീസിനോട് സമ്മതിച്ചു. പാർക്കുകളിൽ പെൺകുട്ടികളെ കണ്ടാൽ അവരെ പരിചയപ്പെട്ട് വലയിലാക്കുന്നത് സംഘത്തിന്റെ ഹരമാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പേരാമംഗലം സ്റ്റേഷൻ പരിധിയിലുള്ള കോളേജ് വിദ്യാർഥിനിയെ കാണാനില്ലെന്ന രക്ഷിതാവിന്റെ പരാതിയാണ് കേസിനു വഴിതെളിച്ചത്. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പെൺകുട്ടി നഗരത്തിലെ ആശുപത്രി പരിസരത്തുണ്ടെന്ന് കണ്ടെത്തി. പോലീസ് അവിടെയെത്തി പെൺകുട്ടിയെയും മൂന്ന് യുവാക്കളെയും പിടികൂടി. അവരിൽനിന്ന് കിട്ടിയ വിവരമനുസരിച്ചുള്ള അന്വേഷണത്തിലാണ് മറ്റുള്ളവരെ പിടികൂടിയത്. സംഘത്തിന്റെ പിടിയിൽ എത്ര പെൺകുട്ടികൾ അകപ്പെട്ടുവെന്നതു സംബന്ധിച്ച് അന്വേഷണം നടത്തിവരുകയാണ്. കൂടുതൽ പ്രതികളുണ്ടാവുമെന്നാണ് പോലീസ് കരുതുന്നത്. എ.സി.പി.യോടൊപ്പം പേരാമംഗലം സി.ഐ. സി.ബി. സന്തോഷ്, എസ്.ഐ. കെ.സി. ബൈജു, എ.എസ്.ഐ. രാജൻ, സിവിൽ പോലീസ് ഓഫീസർമാരായ ബാലസുബ്രഹ്മണ്യം, രമ്യ, പ്രിയ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. Content Highlight: Rape Case
from mathrubhumi.latestnews.rssfeed https://ift.tt/2EciYzj
via
IFTTT
No comments:
Post a Comment