മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഗോ എയറിന്റെ ചെന്നൈ സർവീസ് ചൊവ്വാഴ്ച തുടങ്ങി. വൈകുന്നേരം 6.10-ന് ചെന്നൈയിലേക്ക് പുറപ്പെട്ട് രാത്രി 9.20-ഓടെ മടങ്ങിയെത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ചെന്നൈ സർവീസ്. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഗോ എയർ സർവീസുകളുണ്ട്. ബെംഗളൂരുവിലേക്ക് മറ്റൊരു സർവീസ് കൂടി 15 മുതൽ ഗോ എയർ തുടങ്ങുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് ചൊവ്വാഴ്ച രാവിലെ അബുദാബിയിലേക്കും രാത്രി ദോഹയിലേക്കും സർവീസ് നടത്തി. ദോഹയിൽനിന്ന് ആദ്യവിമാനത്തിൽ കണ്ണൂരിൽ ഇറങ്ങിയ യാത്രക്കാർക്ക് സ്വീകരണം നൽകി. ഖത്തർ മട്ടന്നൂർ ഏരിയാ സൗഹൃദവേദിയുടെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്. ചൊവ്വാഴ്ച പുലർച്ചെയാണ് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം ദോഹയിൽനിന്നെത്തിയത്. സൗഹൃദവേദി പ്രവർത്തർ മധുരവിതരണവും ബാൻഡ് മേളവുമായാണ് യാത്രക്കാരെ സ്വീകരിച്ചത്. വായന്തോട്ടിലും യാത്രക്കാർക്ക് സ്വീകരണമൊരുക്കിയിരുന്നു. ഗംഗാധരൻ മട്ടന്നൂർ, സജീർ നടുവനാട്, മഹ്റൂഫ് പാലോട്ടുപള്ളി, ദാവൂദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇവരെ വരവേറ്റത്. Content highlights: Kannur International Airport, Go Air
from mathrubhumi.latestnews.rssfeed https://ift.tt/2Eovw7r
via
IFTTT
No comments:
Post a Comment