ഒരെണ്ണം ലൈംഗികവയവത്തില്‍ ഏഴെണ്ണം മലദ്വാരത്തിനുള്ളില്‍ ; മൂന്ന് കോടിയുടെ മയക്കുമരുന്ന് ഗുളികകള്‍ കടത്തിയത് ഇങ്ങിനെ ; കേസില്‍ ബ്രസീലിയന്‍ യുവതിയെ കോടതി വെറുതേവിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 17, 2018

ഒരെണ്ണം ലൈംഗികവയവത്തില്‍ ഏഴെണ്ണം മലദ്വാരത്തിനുള്ളില്‍ ; മൂന്ന് കോടിയുടെ മയക്കുമരുന്ന് ഗുളികകള്‍ കടത്തിയത് ഇങ്ങിനെ ; കേസില്‍ ബ്രസീലിയന്‍ യുവതിയെ കോടതി വെറുതേവിട്ടു

മുംബൈ: മൂന്ന് കോടിരൂപയുടെ മയക്കുമരുന്ന് രഹസ്യ അയവത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായ ബ്രസീലിയന്‍ യുവതിയെ മൂന്ന് വര്‍ഷത്തിന് ശേഷം കോടതി വെറുതേ വിട്ടു. മയക്കുമരുന്ന് കണ്ടെത്താന്‍ നടത്തിയ സ്വകാര്യ പരിശോധന നിയമാനുസൃതമായിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. മുംബൈ അന്താരാഷ്ട്ര വിമാനത്താളവത്തില്‍ നിന്നും 2015 ല്‍ പിടികൂടിയ കര്‍ലാ ഇനസ് പിന്റോ എന്ന സ്പാനിഷ് സംസാരിക്കുന്ന യുവതിയെയാണ് കോടതി വെറുതേ വിട്ടത്.

മുംബൈ വിമാനത്താവളത്തില്‍ നിന്നും പിടിക്കുകയും ജെജെ ഹോസ്പിറ്റലില്‍ നടത്തിയ പരിശോധനയില്‍ മൂന്നുകോടി രൂപ വിലമതിക്കുന്ന 480 ഗ്രാം കൊക്കെയ്ന്‍ അടങ്ങിയ എട്ട് ഗുളികകള്‍ ഇവരുടെ രഹസ്യാവയവത്തിന് ഉള്ളില്‍ നിന്നും പുറത്തെടുക്കുകയും ചെയ്തിരുന്നു. അതേസമയം ഇക്കാര്യത്തില്‍ നിയമലംഘനം നടന്നതായും നിയമം അനുശാസിക്കുന്ന രീതിയില്‍ ആയിരുന്നില്ല പരിശോധന നടന്നതെന്നും അതുകൊണ്ടു മയക്കുമരുന്ന് കണ്ടെത്തി എന്നത് തന്നെ സംശയാസ്പദമായ സാഹചര്യം ആണെന്നും സംശയത്തിന്റെ ആനുകൂല്യം നല്‍കണമെന്നുമുള്ള ഇവരുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുകയും അത് ഇവിടെ വില്‍പ്പന നടത്തുകയും ചെയ്യുന്ന വന്‍കിട മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ കണ്ണി എന്ന നിലയിലാണ് പിന്റോയ്‌ക്കെതിരേ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. മൂന്ന് വര്‍ഷം മുമ്പ് 2015 സെപ്തംബര്‍ 1 ന് മുംബൈ വിമാനത്താളവത്തില്‍ പിന്റോ എത്തിച്ചേര്‍ന്നത് സാവോപോളോയില്‍ നിന്നും ദുബായ് വഴിയാണ്. ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇവരെ പരിശോധന നടത്തിയത്.

ആദ്യം ബാഗേജും മറ്റും പരിശോധിച്ചിട്ട് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ കോടതിയുടെ അനുവാദത്തില്‍ കൂടുതല്‍ പരിശോധനയ്ക്ക വിധേയം ആക്കുകയും ആശുപത്രിയിലെ സിടി സ്‌കാനിലൂടെ സ്വകാര്യഭാഗത്ത് മയക്കുമരുന്ന് ഗുളിക കണ്ടെത്തുകയുമായിരുന്നു. ഏഴ് ഗുളികകള്‍ മലദ്വാരത്തിനുള്ളില്‍ നിന്നും ഒരെണ്ണം ലൈംഗികാവയവത്തില്‍ നിന്നും പുറത്തെടുത്തു എന്നായിരുന്നു പോലീസ് ഭാഷ്യം.



from mangalam.com https://ift.tt/2PJO9nP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages