താല്‍ക്കാലിക ജീവനക്കാരെ ഉടന്‍ പിരിച്ചുവിടണം: കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയുടെ അന്ത്യശാസനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 17, 2018

താല്‍ക്കാലിക ജീവനക്കാരെ ഉടന്‍ പിരിച്ചുവിടണം: കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയുടെ അന്ത്യശാസനം

കൊച്ചി: താല്‍ക്കാലിക ജീവനക്കാരെ ഉടന്‍ പിരിച്ചുവിടണമെന്ന് കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയുടെ അന്തിശാസനം.ഒരു താല്‍ക്കാലിക ജീവനക്കാരന്‍ പോലും ജോലിയില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിച്ചിങ്കെില്‍ തലപ്പത്ത് ഇരിക്കുന്നവരെ മാറ്റാന്‍ അറിയാമെന്ന് കോടതി വ്യക്തമാക്കി. തങ്ങളുടെ വാദം കേള്‍ക്കണമെന്ന താല്‍ക്കാലിക ജീവനക്കാരുടെ ഹര്‍ജി കേള്‍ക്കാനും കോടതി തയാറായില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.

പരീക്ഷ എഴുതി ജയിച്ചവരോടുള്ള വെല്ലുവിളിയാണ് കെഎസ്ആര്‍ടിസി നടത്തുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.താത്ക്കാലിക ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് കൊടുത്തതായി ഹൈക്കോടതിയെ കെഎസ്ആര്‍ടിസി അറിയിച്ചു. എന്നാല്‍ അതു പോരെന്നും ചൊവ്വാഴ്ച രാവിലെ 10 മണിക്കു മുമ്പു തന്നെ ഇതുസംബന്ധിച്ച് കെഎസ്ആര്‍ടിസി എംഡി സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. മുഴുവന്‍ ആളുകളെയും പിരിച്ചുവിട്ടതിനു ശേഷം മാത്രം മതി ബാക്കിയുള്ള വാദമെന്ന് കോടതി പറഞ്ഞു. താത്ക്കാലിക ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയും ചെയ്തിരിക്കുകയാണ്. കേസ് നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും.

അതേസമയം നിലവിലെ പ്രതിസന്ധി നേരിടുമെന്ന് എംഡി ടോമിന്‍ തച്ചങ്കരി പ്രതികരിച്ചു. താല്‍ക്കാലിക കണ്ടക്ടര്‍മാരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നയം. ഇപ്പോഴുള്ളത് താല്‍ക്കാലിക പിന്‍വലിക്കല്‍ മാത്രമാണ്. കോടതി ഉത്തരവ് പൂര്‍ണമായി പാലിക്കും. ഉത്തരവ് നടപ്പാക്കുമെങ്കിലും നിയമ നടപടി തുടരുമെന്ന് എംഡി ടോമിന്‍ തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ എംപാനല്‍ ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമാകുന്നത്. സംസ്ഥാനത്ത് ടനീളമായി 3862 പേര്‍ക്കാണ് ഈ വിധിയെ തുടര്‍ന്ന് ജോലി നഷ്ടമാകുന്നത്.



from mangalam.com https://ift.tt/2S7yxwm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages