ആക്ടിവിസ്റ്റുകള്‍ ഒന്നാകെ തുണിയുരിഞ്ഞ് നിരത്തിലിറങ്ങി. വ്യത്യസ്തമായ ഈ പ്രതിഷേധം മൃഗങ്ങള്‍ക്ക് വേണ്ടിയാണ്. മൃഗങ്ങളുടെ രോമവും തോലും എടുത്ത് വസ്ത്രങ്ങളും ബാഗുകളും മറ്റും നിര്‍മിക്കുന്നതിനെതിരെയായിരുന്നു ഈ വ്യത്യസ്തമായ നഗ്ന പ്രതിഷേധം. ബാഴ്‌സലോണയിലാണ് ഇത്തരത്തില്‍ മൃഗങ്ങള്‍ക്കായി ആക്ടിവിസ്റ്റുകള്‍ തെരുവിലിറങ്ങിയത്.
ഇതില്‍ ഒരാള്‍ ഉയര്‍ത്തി പിടിച്ചിരുന്ന കാര്‍ഡില്‍ 'വെറും ഒരു കോട്ടിനായി എത്ര ജീവനുകള്‍? ' എന്ന് കുറിച്ചിരുന്നു. സ്പാനിഷിലായിരുന്നു കുറിപ്പ്. ഇന്നലെ (ഡിസംബര്‍ 16)യാണ് ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു പ്രതിഷേധം അരങ്ങേറിയത്. നഗ്നയായി ഒരാളുടെ മുകളില്‍ ഒരാള്‍ കിടന്നായിരുന്നു ഇത്. മാത്രമല്ല രക്ത കറ എന്ന് തോന്നിക്കുന്ന ഒന്ന് ശരീരത്ത് ഒഴിക്കുകയും ചെയ്തു.
ജീവന്‍ വെടിയുന്ന മൃഗത്തിന്റെ പ്രതിനിധീകരിച്ചാണ് ഇവര്‍ കിടന്നത്. ഒരു ചലനവുമില്ലാതെ സ്തബ്ധരായായിരുന്നു ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം. അനിമ നാച്യുറാലീസ് എന്ന ഇന്റര്‍നാഷണല്‍ സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സ്‌പെയിനിലും ലാറ്റിന്‍ അമേരിക്കയിലുമായി മൃഗങ്ങളുടെ സംരക്ഷണത്തിനായുള്ള പ്രചരണം നടത്തി വരികയാണ് സംഘടന.
പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സിന്റെ കണക്ക് പ്രകാരം വിപണിയില്‍ എത്തുന്ന മൃഗരോമങ്ങള്‍ ഉപയോഗിച്ചുള്ള വസ്തുക്കളില്‍ 85 ശതമാനവും ഫാമുകളില്‍ നിന്നുള്ളതാണ്. നീര്‍നായ, കുറുക്കന്‍ തുടങ്ങി നിരവധി മൃഗങ്ങളുടെ രോമവും തോലുകളുമാണ് ഈ രീതിയില്‍ എടുക്കുന്നത്.
ഇത്തരത്തില്‍ മൃഗങ്ങളെ ക്രൂശിക്കുന്ന രോമമെടുപ്പ് യുകെയില്‍ നിയമ വിരുദ്ധമാണ്. എന്നാല്‍ യൂറോപ്പിലും ലോകത്ത് പല ഇഠങ്ങളിലും ഇത്തരത്തില്‍ മൃഗങ്ങളുടെ തോല്‍ ഉരിയുന്നത് നിലനില്‍ക്കുന്നുണ്ട്. പല പ്രമുഖ ഫാഷന്‍ ബ്രാന്‍ഡുകളും മൃഗങ്ങളുടെ രോമവോ ത്വക്കോ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2S4giI4
via IFTTT
No comments:
Post a Comment