ചെന്നൈ: ചൂട് സാമ്പാര്‍ വെച്ചിരുന്ന ബക്കറ്റിനുള്ളിലേക്ക് വീണ് പൊള്ളലേറ്റ് ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുട്ടിമരിച്ചു. മന്നാഡിയിലെ സ്ട്രീഞ്‌ജേഴ്‌സ് തെരുവില്‍ നടന്ന സംഭവത്തില്‍ ഭൂമിക എന്ന കുട്ടിയാണ് പൊള്ളലേറ്റ് മരിച്ചത്.
മാതാവ് സൂര്യ ചൂട് സാമ്പാറിനടുത്ത് കുഞ്ഞിനെ നിര്‍ത്തിയിട്ടു പോകുകയും കുഞ്ഞ് കളിച്ച് സാമ്പാര്‍ ബക്കറ്റില്‍ ചാടുകയുമായിരുന്നു. 51 ശതമാനം പൊള്ളലേറ്റ കുഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ പിറ്റേ ദിവസം മരണത്തിന് കീഴടങ്ങി. തിളച്ചുവാങ്ങിയ സാമ്പാര്‍ ദേഹത്ത് മുഴുവന്‍ പുരണ്ട കുഞ്ഞിന് 51 ശതമാനം പൊള്ളലേറ്റിരുന്നു. ശനിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.
മെക്കാനിക്കായ ഭര്‍ത്താവ് മുരുകനുമായി ഒരു വര്‍ഷമായി വേര്‍പിരിഞ്ഞു കഴിയുന്ന സൂര്യ വഴിയരികിലെ പുറമ്പോക്ക് ഭൂമിയില്‍ ഷെഡ്ഡിലാണ് മകള്‍ക്കൊപ്പം താമസിക്കുന്നത്. സമീപത്തെ ടിഫിന്‍ ഷോപ്പില്‍ അവിടേയ്ക്ക് ഭക്ഷണം തയ്യാറാക്കുന്ന ജോലിയായിരുന്നു ചെയ്തിരുന്നത്. സംഭവം നടന്ന ദിവസം ചൂട് സാമ്പാര്‍ അടുപ്പില്‍ നിന്നും ഇറക്കി തണുക്കാന്‍ വെച്ചിരിക്കുന്നതിനിടയില്‍ ഇവര്‍ പുറത്തേക്ക് പോയി.
കുറേ സമയം കഴിഞ്ഞ് കുഞ്ഞിന്റെ അലര്‍ച്ച കേട്ട് ഓടിവന്നു നോക്കുമ്പോള്‍ ബക്കറ്റ് മറിഞ്ഞ് ചൂട് സാമ്പാര്‍ കുട്ടിയുടെ ദേഹം മുഴുവന്‍ വീണ നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ സമീപത്തെ കില്‍പ്പാക്ക് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം വിട്ടുകൊടുത്തു.
from mangalam.com https://ift.tt/2A2tJB7
via IFTTT
No comments:
Post a Comment