അഹമ്മദാബാദ്: ഗുജറാത്ത്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഓരോ നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ബിജെപിക്കും ജയം.ഗുജറാത്തിൽ ബിജെപിയും ജാർഖണ്ഡിൽ കോൺഗ്രസുമാണ് ജയിച്ചത്. ഗുജറാത്തിൽ ജസ്ദാൻ മണ്ഡലത്തിൽ ബിജെപിയുടെ കുൻവർജി ബവാലിയ കോൺഗ്രസ് സ്ഥാനാർഥിയെ 19985 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. 2017-ൽ കോൺഗ്രസിന് വേണ്ടി മത്സരിച്ച് ജയിച്ച കുൻവർജി ബവാലിയ പാർട്ടി വിട്ട് ബിജെപിയിൽ ചേരുകയായിരുന്നു. ജൂലായിൽ ഇയാളെ വിജയ് രൂപാണി സർക്കാറിന്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. അഞ്ചു തവണ കോൺഗ്രസിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിട്ടുണ്ട് കുൻവർജി ബവാലിയ. ഗുജറാത്തിൽ ബിജെപി, ജാർഖണ്ഡ്പാർട്ടി എന്നിവരെ പരാജയപ്പെടുത്തി കൊലെബിറ സീറ്റ് കോൺഗ്രസ് 15 വർഷത്തിന് ശേഷം തിരിച്ചുപിടിച്ചു. 9658 വോട്ടുകൾക്കാണ് കോൺഗ്രസിന്റെ നമൻ വിക്സാൽ കൊങ്കാടിയുടെ വിജയം. ജാർഖണ്ഡ് പാർട്ടിയുടെ സിറ്റിങ് എംഎൽഎയായിരുന്ന ഇനോസ് ഇക്കയെ ഒരു കൊലപാതക കേസിൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ജാർഖണ്ഡിലെ പ്രധാന പ്രതിപക്ഷമായ ജാർഖണ്ഡ് മുക്തി മോർച്ചയുടേതടക്കം പിന്തുണ കോൺഗ്രസിനായിരുന്നു. ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. Content Highlights:By-election results, Congress wins in Kolebira, BJP in Jasdan
from mathrubhumi.latestnews.rssfeed http://bit.ly/2ScFz2N
via
IFTTT
No comments:
Post a Comment