തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസിനൊപ്പം നില്‍ക്കാനുള്ള എന്‍.എന്‍.എസ് നീക്കത്തെ എതിര്‍ക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല കേസ് നടന്ന 12 വര്‍ഷവും യുവതീ പ്രവേശനത്തെ അനുകൂലിച്ചവരാണ് ആര്‍.എസ്.എസ്. അവര്‍ ഒറ്റയടിക്ക് നിലപാട് മാറ്റിയപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാനുള്ള എന്‍.എസ്.എസിന്റെ ശ്രമം എതിര്‍ക്കുമെന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമാണെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. അത്തരം വാക്കുകള്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് അറിയാഞ്ഞിട്ടല്ല. അതിന് അതിന്റേതായ സമയമുണ്ട്. ആ സമയങ്ങളിലേ അത്തരം വാക്കുകള്‍ ഉപയോഗിക്കുവെന്നും കോടിയേരി പറഞ്ഞു. സി.പി.എം സംസ്ഥാന സമിതി യോഗത്തിന് ശേഷം മധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.
ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലില്‍ 40 ലക്ഷത്തിലധികം വനിതകള്‍ പങ്കെടുക്കും. അമ്പത് ലക്ഷം പേരെ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും കോടിയേരി പറഞ്ഞു. എല്ലാ മതവിഭാഗക്കാരും മതിലില്‍ അണി നിരക്കുമെന്നും കോടിയേരി പറഞ്ഞു. മുസ്ലീം-ക്രിസ്ത്യന്‍ മത വിഭാഗങ്ങളുടെ പിന്തുണയും സര്‍ക്കാര്‍ തേടിയിട്ടുണ്ട്. മുസ്ലീം ലീഗിനെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് വര്‍ഗീയ മതിലെന്ന് പറയുന്നത്. ഓരോരുത്തരേയും പ്രീണിപ്പിച്ചാണ് കോണ്‍ഗ്രസ് ഈ നിലയിലായതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
from mangalam.com http://bit.ly/2BCMoUk
via IFTTT
No comments:
Post a Comment