ഗുഡാലാജര: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്കാ ട്രംപ് മെക്‌സിക്കോ സന്ദര്‍ശനം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് യുഎസ് കൗണ്‍സിലേറ്റിന് മുന്നില്‍ ആക്രമണം. വെള്ളിയാഴ്ച രാത്രിയോടെയുണ്ടായ സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മെക്‌സിക്കോയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഗ്വാഡലജരയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ കോണ്‍സുലേറ്റിന്റെ മതില്‍ തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
ഫെഡറല്‍ അതോറിറ്റി അന്വേഷണം നടത്തിവരികയാണ്. മെക്‌സിക്കോയുടെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണചടങ്ങിനായി ഇവാന്‍ക ട്രംപും മൈക് പെന്‍സുമടക്കമുള്ള ഉന്നത യുഎസ് സംഘം ശനിയാഴ്ച രാവിലെയാണ് മെക്‌സിക്കോ സിറ്റിയിലെത്തിയത്.
യുഎസ് കോണ്‍സുലേറ്റ് കെട്ടിടത്തിന് പുറത്ത് നിന്ന് ഒരാള്‍ സ്‌ഫോടന വസ്തു എറിഞ്ഞ ശേഷം ഓടിക്കളഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവിടെയുള്ള സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണെന്നും അറിയിച്ചു.
from mangalam.com https://ift.tt/2Q914V4
via IFTTT
No comments:
Post a Comment