തൃശൂര്‍: കവിത മോഷണ വിവാദത്തില്‍ പരസ്യമായി മാപ്പു പറഞ്ഞ് ദീപാ നിശാന്തും എംജെ ശ്രീചിത്രനും. തന്റെ പേരില്‍ വരുന്ന ഓരോ വാക്കിനും ഉത്തരവാദി താനാണെന്നതിനാല്‍ ക്ഷമ ചോദിക്കുന്നുവെന്ന് ദീപ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കവി അനുഭവിക്കേണ്ടി വന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും മാപ്പു ചോദിക്കുന്നെന്ന് എംജെ ശ്രീചിത്രനും പറഞ്ഞു. എന്നാല്‍ മാപ്പു വേണ്ടെന്നും കവിത മോഷ്ടിച്ചതാരാണെന്ന മറുപടി മാത്രം മതിയെന്ന് കവി എസ് കലേഷ് പറഞ്ഞു.
തന്റെ കവിത ദീപ മോഷ്ടിച്ചു വികലമാക്കി പ്രസിദ്ധീകരിച്ചെന്ന ആരോപണവുമായി കവി എസ്. കലേഷ് രംഗത്തുവന്നതില്‍ നിന്നാണ് വിവാദങ്ങളുടെ തുടക്കം. അങ്ങനെയിരിക്കെ മരിച്ചുപോയി ഞാന്‍/നീ എന്ന പേരില്‍ 2011 മാര്‍ച്ച് 4നാണ് കലേഷ് ബ്ലോഗില്‍ കവിത പോസ്റ്റ് ചെയ്തത്. പിന്നീട് മറ്റൊരു വാരികയിലും പ്രസിദ്ധീകരിച്ചു. എന്നാല്‍, ഓള്‍ കേരള െ്രെപവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ മാഗസിനില്‍ ദീപ നിശാന്തിന്റെ പേരും ചിത്രവും സഹിതം ഇതേ കവിത 'അങ്ങനെയിരിക്കെ' എന്നപേരില്‍ പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. എഴുത്തുകാരനും പ്രഭാഷകനുമായ എം.ജെ. ശ്രീചിത്രനാണ് ദീപയ്ക്കു കവിത പകര്‍ത്തി നല്‍കിയതെന്നും ആരോപണം ഉയര്‍ന്നു.
ആരോപണം ആദ്യം നിഷേധിച്ചെങ്കിലും പിന്നീടു ദീപ ക്ഷമാപണം നടത്തി. ആ കവിത കലേഷിന്റേതല്ല എന്നു തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനാകാത്ത പ്രതിസന്ധിയിലാണെന്നും ദീപ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചര്‍ച്ച മുറുകുന്നതിനിടെ ആരോപണവിധേയനായ ശ്രീചിത്രനും ക്ഷമാപണം നടത്തി.
from mangalam.com https://ift.tt/2E7MGWR
via IFTTT
No comments:
Post a Comment