അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന് പറയാനാവില്ല, രാഷ്ട്രീയ പോരാട്ടം ശക്തമായിരിക്കുമെന്ന് യോഗാ ഗുരു രാംദേവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 26, 2018

അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന് പറയാനാവില്ല, രാഷ്ട്രീയ പോരാട്ടം ശക്തമായിരിക്കുമെന്ന് യോഗാ ഗുരു രാംദേവ്

ന്യൂഡല്‍ഹി: അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന പ്രവചിക്കാന്‍ കഴിയില്ലെന്ന് യോഗാ ഗുരു ബാബാ രാംദേവ്. നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വളരെ സങ്കീര്‍ണ്ണമാണെന്നും പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പരസ്യമായി പിന്തുണച്ചയാളാണ് രാംദേവ്. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേയാണ് രാംദേവിന്റെ പ്രസ്താവന.

നിലവിലെ രാഷ്ട്രീയ സ്ഥിതി അവ്യക്തമാണ്. രാജ്യത്തിനുള്ളില്‍ വലിയ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്. ആരാണ് രാഷ്ട്രീയ ഗോദയില്‍ വിജയിക്കുന്നത്. അക്കാര്യത്തില്‍ ഒന്നും പറയാന്‍ കഴിയില്ല. പക്ഷേ യുദ്ധം വളരെ ഭയാനകമായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

രാമേശ്വരത്ത് നടക്കുന്ന ഭാരത് സ്വാഭിമാന്‍ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച മധുരയില്‍ എത്തിയപ്പോഴായിരുന്നു രാംദേവിന്റെ പ്രതികരണം. വരുന്ന തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടിയെ അനുകൂലിക്കാനോ എതിര്‍ക്കാനോ താനില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ അല്ല തന്റെ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിന്ദു രാഷ്ട്രമല്ല, ആത്മീയ രാഷ്ട്രീവും ആത്മീയ ലോകവുമാണ് തങ്ങളുടെ ലക്ഷ്യം. യോഗയും വേദങ്ങളും അനുഷ്ഠിക്കുന്നതോടെ ദൈവികവും ആത്മീയവുമായ ഒരു ഇന്ത്യയെ സൃഷ്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



from mangalam.com http://bit.ly/2CyZmEj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages