വരാപ്പുഴ: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സസ്‌പെന്‍ഷനും അറസ്റ്റും നേരിട്ട പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു. സിഐ ക്രിസ്പിന്‍ സാം, എസ്‌ഐ ദീപക് എന്നിവരെയും സര്‍വീസില്‍ തിരിച്ചെടുത്തു. അഡീഷണല്‍ എസ്‌ഐ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കും നിയമനം നല്‍കാനാണ് നിര്‍ദേശം. കൈം്രബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണം പുര്‍ത്തിയായെന്നും ഇവരെ തിരികെ എടുക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നുമാണ് ക്രൈംബ്രാഞ്ച് ഐജിയുടെ റിപ്പോര്‍ട്ട്.
സിഐ ക്രിസ്പിന്‍ സാം, എസ്‌ഐ ദീപക്, എഎസ്‌ഐ ജനാര്‍ദ്ദനന്‍, ഗ്രേഡ് എഎസ്‌ഐ സുധീര്‍, സീനിയര്‍ സിവില്‍ ഓഫസീര്‍ സണേന്താഷ് ബേബി, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീരാജ്, സുനില്‍കുമാര്‍ എന്നിവരെയാണ് തിരിച്ചെടുത്തത്.
ക്രിസ്പിന്‍ സാം ഒഴികെയുള്ള പോലീസുകാര്‍ക്ക് എറണാകുളം റൂറലിലാണ് പോസറ്റിങ്ങ് ലഭിച്ചിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിക്ക് മൂമ്പാകെ റിപ്പോര്‍ട്ട് ചെയ്യണം. ക്രിസ്പിന്‍ സാമിനോട് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് അന്വേഷണം അവസാനിച്ചതിനാലാണ് ഇവരെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതെന്ന് ഐജി വിജയ് സാക്കറെയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. കേസില്‍ 11 പോലീസ് ഉദ്യോഗസ്ഥരെ വകുപ്പുതല നടപടികളുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്യുകയും ഒന്‍പതു പേരെ പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു. വരാപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ച കേസില്‍ 2018 ഏപ്രില്‍ ആറിനു രാത്രി 10.30 ന് പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് പോലീസിന്റെ ക്രുരമര്‍ദ്ദനത്തില്‍ മരിച്ചെന്നാണ് കേസ്.
from mangalam.com http://bit.ly/2EKLZlS
via IFTTT
No comments:
Post a Comment