15 പേര്‍ വായുകിട്ടാതെ ബുദ്ധിമുട്ടുന്നു, മോദി ഫോട്ടോ എടുത്ത് രസിക്കുന്നുവെന്ന് രാഹുല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 26, 2018

15 പേര്‍ വായുകിട്ടാതെ ബുദ്ധിമുട്ടുന്നു, മോദി ഫോട്ടോ എടുത്ത് രസിക്കുന്നുവെന്ന് രാഹുല്‍

ഗുവാഹട്ടി: മേഘാലയിൽ ഖനിക്കുള്ളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാനുള്ള ദൗത്യം നിർത്തിയതിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി. വെള്ളം നിറഞ്ഞ കൽക്കരി ഖനിയിൽ കുടുങ്ങിപ്പോയ 15 പേർ വായു കിട്ടാതെ രണ്ട് ആഴ്ചയായി ബുദ്ധിമുട്ടുന്നു. അപ്പോഴാണ് പ്രധാനമന്ത്രി ബോഗിബീൽ പാലത്തിൽ കയറി നിന്ന് കാമറയ്ക്ക് പോസ് ചെയ്ത് രസിക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി ഉയർന്ന കുതിരശക്തിയുള്ള പമ്പുകൾ എത്തിക്കാൻ പോലും മോദി സർക്കാർ തയ്യാറായില്ല. പ്രധാനമന്ത്രി അവരുടെ ജീവൻ രക്ഷിക്കൂ-ട്വിറ്ററിലൂടെ രാഹുൽ ആവശ്യപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ റോഡ് പാലത്തിന്റെ ഉദ്ഘാടന ചടങ്ങിനെ പരാമർശിച്ചായിരുന്നു രാഹുലിന്റെ ഫോട്ടോ പരാമർശം. 100 കുതിരശക്തിയുള്ള പമ്പുകൾക്കായി രക്ഷാപ്രവർത്തകർ ഒരാഴ്ചയായി കാത്തിരിക്കുകയാണ്. ഖനിയിൽ വെള്ളം നിറയാതിരിക്കാൻ ഇത്രയും ശേഷിയുള്ള പമ്പുകൾ ഉപയോഗിച്ച് മാത്രമേ വെള്ളം പുറത്തേക്ക് ഒഴുക്കാനാകൂവെന്ന് രക്ഷാപ്രവർത്തകർ എൻഡിടിവിയോട് പറഞ്ഞു. ഇത്രയും ശേഷിയുള്ള പമ്പുകൾ മേഘാലയ സർക്കാരിന്റെ പക്കലില്ല. വെള്ളത്തിൽ 70 അടി വരെ താഴ്ചയിലെത്തി വേണം രക്ഷാപ്രവർത്തനം നടത്താൻ. ദുരന്ത നിവാരണ സേനയുടെ സംഘത്തിന് 40 അടിവരെ പോകാനെ കഴിയുന്നുള്ളൂ. പമ്പുകൾ എത്തിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞാൽ മാത്രമേ തിരച്ചിൽ പുനരാരംഭിക്കാനാകൂ. 15 miners have been struggling for air in a flooded coal mine for two weeks. Meanwhile, PM struts about on Bogibeel Bridge posing for cameras. His government refuses to organise high pressure pumps for the rescue. PM please save the miners. https://t.co/STZS62vTp4 — Rahul Gandhi (@RahulGandhi) December 26, 2018 Content Highlights:15 Miners Struggling For Air, PM Poses For Cameras, Rahul Gandhi Tweets


from mathrubhumi.latestnews.rssfeed http://bit.ly/2Q3CaRV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages