ഇതരസംസ്ഥാന ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ നിറയുന്ന മലയാളി യുവത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 26, 2018

ഇതരസംസ്ഥാന ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ നിറയുന്ന മലയാളി യുവത

ബെംഗളൂരു/കൊച്ചി: കേരളത്തിന് പിന്നാലെ ഇതരസംസ്ഥാനങ്ങളിലെ ലഹരിവിമുക്ത കേന്ദ്രങ്ങളും നിറച്ച് മലയാളി യുവത. ഇതരസംസ്ഥാനങ്ങളിലെ പ്രമുഖ ലഹരി വിമുക്ത കേന്ദ്രങ്ങളിൽ ചികിത്സ തേടിയെത്തുന്ന മലയാളി യുവാക്കളുടെ എണ്ണം വലിയ തോതിൽ വർധിച്ചിരിക്കുകയാണ്. അമിത ലഹരി ഉപയോഗം കാരണം മാനസികരോഗാവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കമുള്ളവരെ രക്ഷിതാക്കൾ ചികിത്സക്കായി ഇവിടേക്ക് എത്തിക്കുന്നത്. മൈസൂർ രാജവംശം നേരിട്ട് നടത്തുന്ന ബെംഗളൂരുവിലെ ലഹരിവിമുക്ത കേന്ദ്രമായ കഡബംസിൽ വർഷംതോറുമെത്തുന്ന മലയാളി യുവാക്കളുടെ എണ്ണം കൂടിക്കൂടി വരികയാണ്. ഈ വർഷം കേരളത്തിൽനിന്ന് 24 പേരാണ് ഇവിടെ ചികിത്സയ്ക്കെത്തിയത്. അതിൽ 21 വയസ്സിന് മുകളിലുള്ളവർ രണ്ടുപേർ മാത്രമാണുള്ളത്. പത്താംക്ലാസ് മുതൽ താൻ ലഹരി ഉപയോഗിച്ചു തുടങ്ങിയതാണെന്ന് ലഹരിവിമുക്ത ചികിത്സയ്ക്കായി ഇവിടെയെത്തിയ മലയാളി യുവാവ് പറയുന്നു. സീനിയറായിരുന്നു എനിക്ക് കഞ്ചാവ് നൽകിയത്. സീനിയേഴ്സ് ഉൾപ്പെടെ എല്ലാവരും വലിക്കുമായിരുന്നു. എവിടെനിന്ന് വേണമെങ്കിലും കിട്ടുമെന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. ഇതത്ര പ്രശ്നമുള്ള സാധനമൊന്നുമല്ല മരുന്നിനായി ഉപയോഗിക്കുന്നതാണ് എന്നൊക്കെയാണ് ആ സമയത്ത് എല്ലാവരും പറഞ്ഞിരുന്നത്. പിന്നീട് അൽപം മുതിർന്നപ്പോൾ എനിക്കുതന്നെ മനസ്സിലായി ഇതത്ര നല്ലതല്ലെന്ന്. അങ്ങനെ സ്വയം നിർത്തുകയായിരുന്നു. നിർത്തിയപ്പോൾ അനാവശ്യ ദേഷ്യമൊക്കെ ഉണ്ടായിരുന്നു. അത് മറികടക്കാൻ പറ്റിയാൽ പിന്നെ വലിയ പ്രശ്നമൊന്നുമില്ല. തുടക്കത്തിൽ പ്രശ്നമൊക്കെ ഉണ്ടാകുമെങ്കിലും ഭാവിയെ കുറിച്ചാലോചിക്കുമ്പോൾ അതൊക്കെ മറികടക്കാനാകും -ഇരുപത്തൊന്നുകാരനായ യുവാവ് പറഞ്ഞു. ലഹരിയ്ക്കടിമകളായ യുവാക്കളെ വീട്ടുകാർ നിർബന്ധിച്ച് ഇവിടെ എത്തിക്കുകയാണ് പതിവെന്ന് കഡബംസിലെ പ്രോഗ്രാം കോർഡിനേറ്റർ രാജി പ്രദീപ് പറയുന്നു. ഹോസ്റ്റലിൽ നിൽക്കുന്ന കുട്ടികളൊക്കെ എത്രമാത്രം ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മാതാപിതാക്കൾക്കും അറിവുണ്ടാകില്ല. പലപ്പോഴും പെരുമാറ്റ വൈകല്യത്തിലേക്കൊക്കെ എത്തുമ്പോൾ മാത്രമേ ഡീ അഡിക്ഷൻ സെന്ററിലേക്കൊക്കെ എത്തുകയുള്ളൂ. ചികിത്സയെ കുറിച്ച് കൃത്യമായി അറിയാത്തതും പലപ്പോഴും പ്രശ്നമാകുന്നുണ്ടെന്നും അവർ പറഞ്ഞു. Content Highlights:drug abuse in kerala youth, Drug consumption


from mathrubhumi.latestnews.rssfeed http://bit.ly/2QSTKxs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages