നിങ്ങളുടെ ഓക്‌സിജന്‍ തീര്‍ന്നോ, മോദിക്കെതിരെ വീണ്ടും ശിവസേന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 26, 2018

നിങ്ങളുടെ ഓക്‌സിജന്‍ തീര്‍ന്നോ, മോദിക്കെതിരെ വീണ്ടും ശിവസേന

മുംബൈ:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമർശനം കടുപ്പിച്ച് വീണ്ടും ശിവസേന. കാവൽക്കാരൻ കള്ളൻ തന്നെ എന്ന രാഹുലിന്റെ വാക്കുകൾ കടമെടുത്ത് മോദിയെ വിമർശിച്ചതിന് പിന്നാലെ അധികാരം കോൺഗ്രസിനും ഇന്ദിരയ്ക്കും ഓക്സിജൻ പോലെയായിരുന്നുവെന്ന മോദിയുടെ പ്രയോഗത്തെ പരിഹസിച്ച് നിങ്ങളുടെ ഓക്സിജൻ തീർന്നോ എന്നാണ് ശിവസേന മുഖപത്രം മോദിയോട് ചോദിക്കുന്നത്. അച്ചേ ദിൻ യാഥാർഥ്യമാക്കാൻ കഴിയാതെ വന്നതോടെ നിരാശരായി പ്രതിപക്ഷത്തിരിക്കേണ്ടി വരുമോ എന്ന് ഭയന്ന് തുടങ്ങിയിരിക്കുന്നു. കംപ്യൂട്ടറുകളും മൊബൈൽ ഫോണുകളും പരിശോധിക്കാനുള്ള നീക്കം യഥാർഥത്ത ജനാധിപത്യത്തിന്റെ ലക്ഷണങ്ങളല്ല. അധികാരത്തിൽ തുടരാനുള്ള വ്യഗ്രതയുടെ ഭാഗമാണ്. പാർട്ടി മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയലിലാണ് സർക്കാരിനേയും മോദിയേയും നിശിതമായി വിമർശിക്കുന്നത്. രാമൻ അയോധ്യയിലും അദ്വാനി രാഷ്ട്രീയത്തിലും വനവാസത്തിലാണ്. മറ്റുള്ളവർ അധികാരത്തിന്റെ ഓക്സിജൻ അനുഭവിക്കുകയാണ്. അധികാരത്തിനുള്ള ഓക്സിജൻ വിതരണം ചെയ്യുമ്പോൾ തെമ്മാടികളും കള്ളന്മാരും ശുദ്ധീകരിക്കപ്പെടുന്നു. തിരഞ്ഞെടുപ്പ് ജയിക്കാൻ ക്രിമിനലുകളെ വാൽമീകിയാക്കുന്നു-എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. 2019 ൽ ബിജെപിയുടെ സാധ്യതകൾ മങ്ങുന്നുവെന്ന് കണ്ടതോടെയാണ് ശിവസേനയുമായി വീണ്ടും സഖ്യത്തിന് ശ്രമിക്കുന്നത്. 2014ലിൽ പൂർണ അധികാരം കൈപ്പിടിയിലൊതുക്കാനാണ് ശിവസേനയുമായുള്ള സഖ്യം പിരിഞ്ഞത്-എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു Content Highlights:Shiv Sena make a jibe against Modi


from mathrubhumi.latestnews.rssfeed http://bit.ly/2BEpJa8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages