കസ്റ്റഡി മരണത്തിന് ഉത്തരവാദികള്‍ സര്‍വീസിലേക്ക്.... എല്‍.ഡി.എഫ് വിപുലീകരിക്കുന്നു... കൊടിക്കുന്നിലിനെ തകര്‍ക്കാന്‍ പുന്നല.. പ്രധാന വാര്‍ത്തകളിലൂടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 26, 2018

കസ്റ്റഡി മരണത്തിന് ഉത്തരവാദികള്‍ സര്‍വീസിലേക്ക്.... എല്‍.ഡി.എഫ് വിപുലീകരിക്കുന്നു... കൊടിക്കുന്നിലിനെ തകര്‍ക്കാന്‍ പുന്നല.. പ്രധാന വാര്‍ത്തകളിലൂടെ

വരാപ്പുഴ കസ്റ്റഡി മരണം: സസ്പന്‍ഷനും അറസ്റ്റും നേരിട്ട പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

വരാപ്പുഴ: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സസ്‌പെന്‍ഷനും അറസ്റ്റും നേരിട്ട പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു. സിഐ ക്രിസ്പിന്‍ സാം, എസ്‌ഐ ദീപക് എന്നിവരെയും സര്‍വീസില്‍ തിരിച്ചെടുത്തു. അഡീഷണല്‍ എസ്‌ഐ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കും നിയമനം നല്‍കാനാണ് നിര്‍ദേശം. കൈം്രബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണം പുര്‍ത്തിയായെന്നും ഇവരെ തിരികെ എടുക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നുമാണ് ക്രൈംബ്രാഞ്ച് ഐജിയുടെ റിപ്പോര്‍ട്ട്.
[IMG]

വീരേന്ദ്രകുമാറും ബാലകൃഷ്ണപിള്ളയും എല്‍.ഡി.എഫിലേക്ക്; നാല് കക്ഷികളെ ഉള്‍പ്പെടുത്തി മുന്നണി വികസിപ്പിച്ചു; നല്ല തീരുമാനമെന്ന് ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: നാല് കക്ഷികളെ കൂടി ഉള്‍പ്പെടുത്തി എല്‍.ഡി.എഫ് വികസിപ്പിക്കാന്‍ ഇന്നു ചേര്‍ന്ന മുന്നണി യോഗത്തില്‍ തീരുമാനം. എം.പി വീരേന്ദ്രകുമാറിന്റെ ലോക്താന്ത്രിക് ജനതാദള്‍, ആര്‍. ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി), ഐ.എന്‍.എല്‍, ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ കക്ഷികളെയാണ് മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത്.
[IMG]

കൊടിക്കുന്നിലിനെ തകര്‍ക്കാന്‍ പുന്നല ; മാവേലിക്കരയില്‍ ഇടതുപക്ഷം കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിനെ പരീക്ഷിച്ചേക്കുമോ?

കോട്ടയം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ നിന്നു മത്സരിപ്പിക്കാന്‍ ഇടതുപക്ഷം കേരളാ പുലയര്‍ മഹാസഭാ നേതാവ് പുന്നല ശ്രീകുമാറിനേയും പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ശബരിമല വിഷയത്തിന് പിന്നാലെ ഇടതുപാളയത്തില്‍ എത്തിയിട്ടുള്ള പുന്നല ശ്രീകുമാറിനെ പരീക്ഷണാര്‍ത്ഥം ഇടതുപക്ഷം ഇറക്കിയേക്കാനാണ് സാധ്യതയെന്നാണ് അറിയുന്നത്. സംവരണമണ്ഡലമായ മാവേലിക്കരയില്‍ കഴിഞ്ഞ രണ്ടു തവണയും വിജയിച്ചത് കൊടിക്കുന്നില്‍ സുരേഷായിരുന്നു. ഇത്തവണയും കൊടിക്കുന്നില്‍ സുരേഷ് തന്നെ മത്സരിച്ചേക്കുമെന്നാണ് യുഡിഎഫില്‍ നിന്നും കേള്‍ക്കുന്നത്.
[IMG]

വനിതാമതിലിനെ പ്രതിരോധിക്കാന്‍ ബിജെപി നടത്തുന്ന അയ്യപ്പ ജ്യോതി ഇന്ന്

കോട്ടയം: സിപിഎമ്മിന്റെ വനിതാമതിലിനെ പ്രതിരോധിക്കാന്‍ ബിജെപി നടത്തുന്ന അയ്യപ്പ ജ്യോതി ഇന്ന്. വൈകീട്ട് ആറ് മണിക്ക് മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ പാതയോരത്ത് വിളക്ക് തെളിയിക്കാനാണ് പരിപാടി. ശബരിമല കര്‍മ്മ സമിതിയും ബി ജെ പിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍, പി എസ് സി ചെയര്‍മാനായിരുന്ന കെ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ അണിചേരുന്നത് ബി ജെ പി പ്രചാരണ ആയുധമാക്കുന്നുണ്ട്. എന്‍എസ് എസും പരിപാടിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്.
[IMG]

ശബരിമല കര്‍മസമിതിയുടെ അയ്യപ്പജ്യോതിയെ എതിര്‍ക്കേണ്ടതില്ല: പ്രതിഷേധം ജനാധിപത്യപരമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തിലുള്ള അയ്യപ്പജ്യോതി ജനാധിപത്യപരമായ പ്രതിഷേധമാണെന്നും അതിനെ എതിര്‍ക്കേണ്ടതില്ലെന്നും കാനം രാജേന്ദ്രന്‍. പുതിയ സാഹചര്യത്തില്‍ ഉയരുന്ന വെല്ലുവിളികള്‍ നേരിടാനാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്നും ഇനി മറ്റാര്‍ക്കെങ്കിലും കൂടി പ്രതിഷേധം സംഘടിപ്പിക്കണമെങ്കില്‍ അതും ആകാമെന്നും എതിര്‍പ്പില്ലെന്നും കാനം പറഞ്ഞു.



from mangalam.com http://bit.ly/2Q1ygZR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages