ചെന്നൈ: തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന് മുന്നിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നടന്‍ വിശാല്‍ അറസ്റ്റില്‍. വിശാല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലിലെ ഒരു വിഭാഗം ആളുകള്‍ ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു. ഇത് മറികടന്ന് നിര്‍ബന്ധപൂര്‍വം ഓഫീസിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായി. ഇതിന് പിന്നാലെയാണ് വിശാലിനെ അറസ്റ്റ് ചെയ്തത്.
അസോസിയേഷന്റെ പണം വിശാല്‍ ദുരുപയോഗം ചെയ്തുവെന്നും വിശാലിന് തമിഴ് റോക്കേഴ്‌സുമായി ഇടപാടുണ്ടെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ടി നഗറില്‍ സ്ഥിതി ചെയ്യുന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. മുന്നോറോളം നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുന്ന സംഘമാണ് പ്രതിഷേധിച്ചത്.
വിശാല്‍ ഒരുപാട് കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണെന്നും കൗണ്‍സിലിന്റെ ചുമതല കൈമാറി പുറത്ത് പോകണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടു. അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത സമയത്ത് വിശാല്‍ കുറെ വാഗ്ദാനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അതില്‍ ഒന്നുപോലും നിറവേറ്റിയില്ല. മാത്രമല്ല വിശാല്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണെന്നും നിര്‍മ്മാതാവ് എ.എല്‍ അഴകപ്പന്‍ ആരോപിച്ചു.
ജ്ഞാനവേല്‍ രാജ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഇന്നുവരെ എക്‌സിക്യുട്ടീവ് കമ്മറ്റി വിളിച്ചിട്ടില്ല. സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍മ്മാതാവ് കതിരേശനെ നാമനിര്‍ദ്ദേശം ചെയ്തത് മറ്റുള്ളവരോട് ആലോചിക്കാതെയാണ്. വൈസ് പ്രസിഡന്റുമാരായ പ്രകാശ് രാജും, ഗൗതം വാസുദേവ മേനോനും ഇതുവരെ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ല. ഇതെല്ലാം നിയമാവലിക്ക് വിരുദ്ധമാണെന്നും നിര്‍മ്മാതാക്കള്‍ ആരോപിച്ചു.
from mangalam.com https://ift.tt/2RaAqLl
via IFTTT
No comments:
Post a Comment