കൊല്‍ക്കൊത്തയില്‍ ബി.ജെ.പിയുടെ രഥമുരുളും; രഥയാത്രയ്ക്ക് ഹൈക്കോടതിയുടെ അനുമതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 20, 2018

കൊല്‍ക്കൊത്തയില്‍ ബി.ജെ.പിയുടെ രഥമുരുളും; രഥയാത്രയ്ക്ക് ഹൈക്കോടതിയുടെ അനുമതി

കൊല്‍ക്കൊത്ത: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നയിക്കുന്ന രഥയാത്രയ്ക്ക് കല്‍ക്കട്ട ഹൈക്കോടതിയുടെ അനുമതി. മൂന്നു യാത്രകള്‍ക്കാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. യാത്രയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവില്ലെന്നു ഭരണകൂടം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

രഥയാത്രയ്ക്ക് പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിസംബര്‍ 15ന് അനുമതി നിഷേധിച്ചത്.

സര്‍ക്കാരിന്റെ ഈ നിലപാടിനെ സിംഗിള്‍ ബെഞ്ച് നേരത്തെ ശരിവച്ചിരുന്നു. ഇതു ചോദ്യം ചെയ്താണ് ബി.ജെ.പി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണ് ബി.ജെ.പി രഥയാത്രയ്‌ക്കൊരുങ്ങിയത്.



from mangalam.com https://ift.tt/2GJAZIf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages