കൊച്ചി: പ്രളയക്കെടുതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ ചെക്കുകളില്‍ 430 എണ്ണവും മടങ്ങി. മടങ്ങിയ ചെക്കുകളില്‍ 284 എണ്ണവും വണ്ടിച്ചെക്കുകളാണ്. വവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ബി. ബിനു നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
അതേസമയം മടങ്ങിയ ചെക്കുകളുടെ ഉടമകളില്‍ നിന്ന് പണമീടാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് ആകെ 27919 ചെക്കുകളാണ് ലഭിച്ചത്. ഇതില്‍ 430 എണ്ണമാണ് വിവിധ കാരണങ്ങള്‍ കൊണ്ട് മടങ്ങിയിരിക്കുന്നത്. മടങ്ങിയ ചെക്കുകളില്‍ 184 എണ്ണത്തില്‍ നിന്ന് പിന്നീട് തുക ലഭിച്ചിരുന്നു. ബാക്കിയുള്ള 284 ചെക്കുകളില്‍ നിന്ന് പണം ലഭ്യമാക്കാന്‍ നടപടി ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാക്കുന്നത്്.
ചെക്കുകള്‍ വഴി ആകെ 1126 കോടിയിലേറെ രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. മടങ്ങിയ ചെക്കുകളില്‍ നിന്ന് പണം ഈടാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതിനാല്‍ ഇവയുടെ ഉടമകളുടെ പേര് വിവങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നാണ് അണ്ടര്‍ സെക്രട്ടറി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നത്.
from mangalam.com https://ift.tt/2GyFCVa
via IFTTT
No comments:
Post a Comment