കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നിയമനം: ഹര്‍ജിയില്‍ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 20, 2018

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നിയമനം: ഹര്‍ജിയില്‍ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും

കൊച്ചി: കണ്ടക്ടർ നിയമനത്തിനായി പിഎസ്സിയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ നിയമനകാര്യ ഹർജിയിൽ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും. എംപാനൽ ജീവനക്കാരുടേയും കെഎസ്ആർടിസിയുടേയും പി എസ് സിയുടേയും വാദങ്ങൾ കോടതി കേട്ടിരുന്നു. കെഎസ്ആർടിസിയിലെ എണ്ണൂറോളം ജീവനക്കാർ ദീർഘകാല അവധിയെടുത്ത് മറ്റു ജോലികൾ ചെയ്യുന്നതായുള്ള മാധ്യമ റിപ്പോർട്ടുകളെ കുറിച്ചുള്ള കോടതിയുടെ ചോദ്യത്തിന് കെഎസ്ആർടിസിയുടെ അഭിഭാഷകൻ മറുപടി നൽകിയില്ല. ഇതേ തുടർന്ന് അവധിയിലുള്ള ജീവനക്കാരോട് എത്രയും പെട്ടെന്ന് തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് കോടതി നിർദേശം നൽകി. എംപാനൽ ജീവനക്കാരുടെ നിയമനം രാഷ്ട്രീയപ്രേരിതമാണോ എന്ന കോടതി ചോദ്യത്തിന് ഏതെങ്കിലും രാഷ്ട്രീയചായ്വുള്ളവർ ഇല്ലെന്ന് എംപാനൽ ജീവനക്കാരുടെ അഭിഭാഷകൻ മറുപടി നൽകി. റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനഉത്തരവ് അയച്ചു തുടങ്ങിയെന്നും മൂന്നാഴ്ചയ്ക്കുളളിൽ നടപടി പൂർത്തിയാകുമെന്നും കെഎസ്ആർടിസി കോടതിയെ അറിയിച്ചു. സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണ് കെഎസ്ആർടിസി നിയമനകാര്യത്തിൽ നടത്തുന്നതെന്ന് കോടതി പറഞ്ഞു. നിയമം അനുവദിക്കുന്നുണ്ടെങ്കിൽ മാത്രമേ എംപാനൽ ജീവനക്കാർക്ക് തുടരാനാവൂ എന്നും കോടതി കൂട്ടിച്ചേർത്തു. Content Highlights: HighCourt Criticises KSRTC


from mathrubhumi.latestnews.rssfeed https://ift.tt/2QH26bq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages