ഐഫോണുകളുടെ വിൽപ്പനയ്ക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ചൈനീസ് കോടതിയുടെ വിധി മറികടക്കാൻ ആപ്പിൾ പുതിയ സോഫ്റ്റ് വെയർ അപ്ഡേറ്റ് അവതരിപ്പിക്കുന്നു. മുൻനിര ചിപ്പ് നിർമാതാക്കളായ ക്വാൽകോമിന്റെ പേറ്റന്റുകൾ ലംഘിച്ചു എന്ന കേസിലാണ് കോടതി ഐഫോൺ മോഡലുകളുടെ വിൽപന നിർത്തിവെക്കണമെന്ന വിധി പുറപ്പെടുവിച്ചത്. ഐഫോൺ 6 എസ്, ഐഫോൺ 6 എസ് പ്ലസ്, ഐഫോൺ 7, ഐഫോൺ 7 പ്ലസ്, ഐഫോൺ 8 പ്ലസ്, ഐഫോൺ 8, ഐഫോൺ ടെൻ എന്നീ മോഡലുകളേയാണ് ചൈനീസ് കോടതിയുടെ വിധി ബാധിക്കുക. എന്നാൽ വിധിയെ മറികടക്കാൻ ചൈനയ്ക്ക് വേണ്ടി മാത്രമായി ചെറിയൊരു സോഫ്റ്റ് വെയർ അപ്ഡേറ്റ് കൊണ്ടുവരാൻ ഒരുങ്ങുകയാണ് ആപ്പിൾ എന്ന് ദി വെർജ് റിപ്പോർട്ട് ചെയ്യുന്നു. ഐഓഎസിന്റെ 12.1.2 അപ്ഡേറ്റിലാണ് പുതിയ മാറ്റമുണ്ടാവുക. ആപ്പ് മാനേജുമായി ബന്ധപ്പെട്ടുള്ള ക്വാൽകോമിന്റെ പേറ്റന്റ് മറികടക്കുന്നതിനായി ആപ്ലിക്കേഷനുകൾ പെട്ടെന്ന് ക്ലോസ് (force exit) ചെയ്യുമ്പോഴുള്ള ചെയ്യുമ്പോഴുള്ള ആനിമേഷനിൽ മാറ്റം വരുത്തുമെന്നാണ് മാക് റൂമേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതേ വിഷയവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്വാൽകോമും ആപ്പിളും തമ്മിൽ നിയമപോരാട്ടങ്ങൾ നടന്നുവരുന്നുണ്ട്. ചൈനയിൽ നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള കോടതി വിധിയ്ക്കെതിരെ ആപ്പിൾ നൽകിയിട്ടുമുണ്ട്. അന്താരാഷ്ട്ര തലത്തിൽ ഇതിനോടകം കോടതികൾ നിഷേധിച്ച പേറ്റന്റ് അവകാശ വാദങ്ങൾ പറഞ്ഞ് ക്വാൽകോം വൃത്തികെട്ട കളി കളിക്കുകയാണെന്ന് ആപ്പിൾ പറയുന്നു. ആഗോള തലത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് അന്വേഷണം നേരിടുന്ന ഒരു കമ്പനിയിൽ നിന്നുണ്ടാകുന്ന മറ്റൊരു നിരാശാജനകമായ നീക്കമാണ് തങ്ങളുടെ ഉൽപ്പന്നങ്ങൾ നിരോധിക്കുന്നതിനായുള്ള ക്വാൽകോമിന്റെ ശ്രമങ്ങളെന്ന് ആപ്പിൾ പറഞ്ഞു. അതേസമയം ആപ്പിളിന്റെ ഏറെ പ്രധാനപ്പെട്ട വിപണികളിലൊന്നാണ് ചൈന. കേസിനെ തുടർന്ന് വിലക്കേർപ്പെടുത്തിയത് ആപ്പിളിന് വലിയ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. Content Highlights:apple making software changes to avoid ban in china
from mathrubhumi.latestnews.rssfeed https://ift.tt/2UZw1d6
via
IFTTT
No comments:
Post a Comment