കണ്ണൂർ: കണ്ണൂർ സിറ്റി ഉരുവച്ചാലിൽ മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ്ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച് വീട് കവർച്ച ചെയ്ത സംഭവത്തിൽ പ്രതി മുഹമ്മദ് ബിലാലിനെ പോലീസ് പിടികൂടിയത് സാഹസികമായി. ബംഗ്ലാദേശികളായ കവർച്ചാസംഘത്തിലെ അംഗമായ ബിലാലിനെയും കൊണ്ട് കണ്ണൂർ സിറ്റി പോലീസ് സംഘം വെള്ളിയാഴ്ച പുലർച്ചെ കണ്ണൂരിലെത്തും. രണ്ട് ദിവസം മുമ്പ് ഡൽഹി സീമാപുരിക്കടുത്തുവെച്ചാണ് കണ്ണൂർ സിറ്റി പോലീസ് ഇൻസ്പക്ടർ പ്രദീപൻ കണ്ണിപ്പൊയിൽ എ.എസ്.ഐ രാജീവൻ എന്നിവർ ചേർന്ന് ബിലാലിനെ പിടിച്ചത്. കണ്ണൂരിലെ കൊള്ളയിൽ പങ്കെടുക്കാത്തയാളും എന്നാൽ കണ്ണൂരിൽ കവർച്ച നടത്തിയ സംഘവുമായി ബന്ധമുള്ളയാളുമായ ഒരാൾ നൽകിയ വിവരമനുസരിച്ചാണ് അന്വേഷണസംഘം കഴിഞ്ഞ ഞായറാഴ്ച ഡൽഹിയിലെത്തിയത്. വിവരം നൽകിയയാളെ നേരത്തെ സംശയിച്ച് അറസ്റ്റ് ചെയ്യുകയും പങ്കാളിയല്ലെന്ന് കണ്ട് വിടുകയുമായിരുന്നു. കണ്ണൂരിലെ കവർച്ചക്ക് ശേഷം ബംഗ്ലാദേശിലേക്ക് കടന്ന സംഘത്തെക്കുറിച്ച് വിവരം നൽകാൻ പോലീസ് ഇയാളെ നിയോഗിക്കുകയായിരുന്നു. കണ്ണൂരിൽനിന്ന് പോലീസ് സംഘം എത്തിയതായി സംശയമുണ്ടായതിനെ തുടർന്ന് ഹൗറയിലേക്ക് പോകാൻ ശ്രമിക്കുമ്പോഴാണ് ബിലാൽ കസ്റ്റഡിയിലായത്. ഡൽഹി പോലീസിന്റെയും ഡൽഹിയിലെ ഏതാനും മലയാളികളുടെയും സഹകരണത്തോടെയാണ് അറസ്റ്റ് നടന്നത്. കണ്ണൂരിലെ കവർച്ചയാണ് തന്റെ ആദ്യ കവർച്ചയെന്നും സംഘത്തിന്റെ നേതാവ് ഇല്യാസും മറ്റുള്ളവരും ഇപ്പോഴും ബംഗ്ളാദേശിലാണുള്ളതെന്നും ബിലാൽ മൊഴിനൽകിയാതായണ് വിവരം. സെപ്റ്റംബർ ആറിന് പുലർച്ചെയാണ് സിറ്റി ഉരുവച്ചാലിലെ വാടകവീട്ടിന്റെ വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കടന്ന കൊള്ളക്കാർ വിനോദ്ചന്ദ്രനെയും ഭാര്യ സരിതകുമാരിയെയും തല്ലിച്ചതച്ചശേഷം കൈകൾ കെട്ടിയിട്ട് വീട് കവർച്ച ചെയ്തത്. 60 പവൻ ആഭരണവും പണവും ലാപ്ടോപ്, ഫോണുകൾ എന്നിവയാണ് കവർച്ച ചെയ്തത്. കൊള്ളസംഘം ബംഗ്ളാദേശിൽനിന്നുള്ളവരാണെന്ന് ആദ്യഘട്ടത്തിൽത്തന്നെ സൂചന ലഭിച്ച പോലീസ് മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചാണ് ആദ്യം അന്വേഷണം നീക്കിയത്. ഡി.വൈ.എസ്.പി. പി.പി.സദാനന്ദന്റെ മേൽനോട്ടത്തിൽ സിറ്റി ഇൻസ്പക്ടർ പ്രദീപൻ കണ്ണിപ്പൊയിലാണ് അന്വേഷണം നടത്തിയത്. കവർച്ച മുതലുമായി തീവണ്ടി മാർഗം രക്ഷപ്പെട്ടാതാവാമെന്നും സൂചനയുണ്ടായിരുന്നു. കണ്ണൂർ, തലശ്ശേരി ഭാഗത്തെ മുഴുവൻ മൊബൈൽ ടവർ ലൊക്കേഷനിലൂടെയും ആ ദിവസങ്ങളിൽ വന്ന കോളുകളുടെ നമ്പർ പരിശോധിച്ചാണ് ബംഗ്ലാദേശികളാണ് കൊള്ളക്കാരെന്ന് ഉറപ്പിച്ചത്. കൊള്ളേസംഘത്തിലുള്ളവരുടെ ഫോണിലേക്ക് ഡൽഹിയിൽനിന്ന് നിരന്തരം ബന്ധപ്പെട്ട ഒരു നമ്പർ കണ്ടുപിടിക്കുകയും അതിന്റെ ഉടമയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയുമായിരുന്നു. അത് കൂടുതൽ വിവര ശേഖരണത്തിന് സഹായകമായി. ഡൽഹിയിലും ബംഗ്ലാദേശ് അതിർത്തിയിലുമായി കണ്ണൂർ പോലീസ് സംഘം ദിവസങ്ങളോളം താമസിച്ച് തിരച്ചിൽ നടത്തിയിരുന്നു. Content Highlight;story behind kerala police trappedconvicts whoattackedmathrubhumi news editor and wife
from mathrubhumi.latestnews.rssfeed https://ift.tt/2Gx65me
via
IFTTT
No comments:
Post a Comment