കൊച്ചി: വനിതാ മതിലിൽ ആരെയും നിർബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വനിതാ മതിലിൽ പങ്കെടുക്കാത്ത സർക്കാർ ജീവനക്കാർക്കെതിരേ ഒരു രീതിയിലും ശിക്ഷാ നടപടികൾ സ്വീകരിക്കില്ലെന്നും സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി. വനിത മതിൽ സംഘടിപ്പിക്കുന്നത് സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിനുവേണ്ടിയാണെന്ന് ആരോപിച്ച് കൊണ്ടുള്ള ഏതാനും ഹർജികളാണ് ഹൈക്കോടതിക്ക് മുന്നിലുള്ളത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. "വനിതാ മതിലിൽ ഏതെങ്കിലും ജീവനക്കാരെ നിർബന്ധിച്ച്പങ്കെടുപ്പിക്കില്ല.പങ്കെടുക്കാത്ത ആളുകൾക്കെതിരേ യാതൊരു തരത്തിലുള്ള ശിക്ഷാ നടപടികളും സ്വീകരിക്കുകയില്ല. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി 50 കോടി രൂപ സർക്കാർ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. വനിതാമതിൽ ഇത്തരത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന പരിപാടിയുടെ ഭാഗമാണ്". സാമ്പത്തിക വർഷം അവസാനിക്കാറായ സാഹചര്യത്തിൽ ഇത്തരം പ്രചാരണങ്ങൾക്കായി നീക്കിവെച്ചിരിക്കുന്ന പണം വിനിയോഗിക്കേണ്ടതുണ്ടെന്നും ഇന്ന് സർക്കാർ ഹൈക്കോടതി ഡിവിഷൻ ബഞ്ചിനു മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.അതേസമയം ഈ അമ്പത് കോടിയിൽ നിന്നും വനിതാ മതിലിന് വേണ്ടി പണം വിനിയോഗിക്കുമെന്നത് സത്യവാങ്മൂലത്തിൽ വ്യക്തമല്ല. "സ്ത്രീ വിമോചനവും അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്നതുംഎൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. ലിംഗവിവേചനം അവസാനിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യം പല നയപ്രഖ്യാപന പ്രസംഗങ്ങളിലും സർക്കാർവ്യക്തമാക്കിയതാണ്.ഐഎഫ്എഫ്കെയും സംസ്ഥാന യുവജനോത്സവവും കേരളോത്സവും കൊച്ചി ബിനാലെയുംപോലൊന്നാണ് വനിതാമതിൽ. ലിംഗവിവേചനം അവസാനിപ്പിക്കാൻ സർക്കാർ നേരിട്ട് നടത്തുന്ന പരിപാടിയായി മാത്രം ഇതിനെ കണ്ടാൽ മതി. മാത്രമല്ല സർക്കാർ ജീവനക്കാരുടെ പങ്കാളിത്തം അഭ്യർഥിക്കുക മാത്രമാണ് സർക്കാർ ചെയ്തിട്ടുള്ളഴത്.ഒരിക്കലും അവരെ നിർബന്ധിച്ചിട്ടില്ല", എന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു. സത്യവാങ്മൂലത്തിൽ ശബരിമല വിഷയം പരാമർശിച്ചിട്ടേയില്ല എന്നതും ശ്രദ്ധേയമാണ്. കേസ് ഡിവിഷൻ ബെഞ്ച്ിന്റെ പരിഗണനയിലാണ്. content highlights:govt submits affidavit on Women wall, says its not compulsory for govt employees
from mathrubhumi.latestnews.rssfeed https://ift.tt/2Rat0HU
via
IFTTT
No comments:
Post a Comment