ഹിമാലയന്‍ മേഖലയില്‍ അതിശക്തമായ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് ഗവേഷകര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 1, 2018

ഹിമാലയന്‍ മേഖലയില്‍ അതിശക്തമായ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് ഗവേഷകര്‍

ബെംഗളൂരു: ഹിമാലയം ഉൾപ്പെടുന്ന മേഖലയിൽ അതിശക്തമായ ഭൂകമ്പം ഉണ്ടാകാൻ ഇടയുണ്ടെന്ന് സൂചന നൽകുന്ന പുതിയ പഠനം. റിക്ടർസ്കെയിൽ 8.5ന് മുകളിൽ തീവ്രതയുള്ള ഭൂകമ്പത്തിന് സാധ്യതയുണ്ടെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബെംഗളൂരുവിലെ ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിലെ ഭൂകമ്പ ശാസ്തജ്ഞൻ സി.പി രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പുതിയ പഠനത്തിനു പിന്നിൽ. നേപ്പാളിൽ സ്ഥിതിചെയ്യുന്ന മോഹന ഖോല, നേപ്പാൾ അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ചോർഗാലിയ എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ് പുതിയ പഠനം നടന്നത്. ജിയോളജിക്കൽ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.നിലവിലുള്ള പഠന റിപ്പോർട്ടുകൾക്കൊപ്പം പുതിയ റിപ്പോർട്ടുകൾ കൂടിചേർത്തുവെച്ച് നടത്തിയ പഠനത്തിലാണ് ഭൂകമ്പത്തിന്റെ സാധ്യത കൂടുതൽ വ്യക്തമായത്. 1315നും 1440നും ഇടയിലുള്ള കാലത്താണ് ഏറ്റവും ഒടുവിലായി ഹിമാലയം ഉൾപ്പെടുന്ന മേഖലയിൽ അതിതീവ്ര ഭൂകമ്പം ഉണ്ടായതെന്നാണ് പഠനം വ്യക്തമാക്കുന്നത്. 600 കിലോമീറ്റർ വ്യാപ്തിയിലുള്ള ഈ ഭൂകമ്പം 8.5ൽ കൂടുതൽ തീവ്രത ഉള്ളതായിരുന്നു എന്നാണ് ഗവേഷകരുടെ നിഗമനം. ഇത്തരമൊരു ഭൂകമ്പം സമീപ ഭാവിയിൽ ഉണ്ടായേക്കാമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. അവസാനം ഇവിടെയുണ്ടായ ഭൂകമ്പത്തിനു ശേഷം 600-700 വർഷമായി ഇന്ത്യയുടെ അതിർത്തി മേഖലയും പടിഞ്ഞാറൻ നേപ്പാളും അടങ്ങുന്ന പ്രദേശത്ത് മറ്റൊരു ഭൂകമ്പത്തിനുള്ള സാധ്യത രൂപപ്പെടുകയായിരുന്നെന്ന് ഗവേഷകർ കരുതുന്നു. ഈ മേഖലയിൽ ഭൗമാന്തർഭാഗത്ത് കടുത്തസമ്മർദംരൂപപ്പെട്ടിട്ടുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രവചിക്കപ്പെട്ടിരിക്കുന്ന വിധത്തിൽ ഒരു ഭൂകമ്പമുണ്ടായാൽ അത് വലിയ വിപത്താണ് ഉണ്ടാക്കുകയെന്ന് ഗവേഷകനായ രാജേന്ദ്രൻ പറയുന്നു. മേഖലയിൽ വർധിച്ചുവരുന്ന ജനസംഖ്യയും നിർമാണങ്ങളും അപകടത്തിന്റെ രൂക്ഷത വർധിപ്പിക്കും. മാത്രമല്ല, ഇത്തരമൊരു ഭൂകമ്പത്തെ നേരിടുന്നതിന് തക്കതായ തയ്യാറെടുപ്പുകൾ ഇല്ലെന്നതും സ്ഥിതി രൂക്ഷമാക്കുമെന്നും രാജേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ കണ്ടെത്തലുകളെ സാധൂകരിക്കുന്ന പഠനങ്ങൾ ഇന്ത്യയിൽത്തന്നെ വേറെയും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ഗവേഷകരുടെ കണ്ടെത്തലുകളെ അമേരിക്കയിലെ കൊളറാഡോ സർവകലാശാലയിലെ ഭൂഭൗതിക ശാസ്ത്രജ്ഞനായ റോജർ ബിൽഹാം പിന്തുണയ്ക്കുന്നു. 8.5 മേൽ തീവ്രതയുള്ള ഭൂകമ്പം ഈ മേഖലയിൽ ഉണ്ടാകാമെന്ന നിഗമനം വസ്തുതാപരമാണെന്ന് വർഷങ്ങളായി ഹിമാലയൻ മേഖലയിലെ ഭൂകമ്പ മേഖലകളെക്കുറിച്ച് പഠിക്കുന്ന റോജർ പറയുന്നു. Content Highlights:Earthquake In Himalayas, seismology, Himalaya, Geological Journal, geophysics


from mathrubhumi.latestnews.rssfeed https://ift.tt/2rheTBX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages