മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് എന്‍എസ്എസ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 1, 2018

മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് എന്‍എസ്എസ്‌

തിരുവല്ല: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സമുദായ സംഘടനകളുടെയോഗത്തിൽ നിന്ന്എൻഎസ്.എസ്. വിട്ടു നിൽക്കും. യോഗത്തിൽപങ്കെടുക്കില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു. ശബരിമല യുവതീ പ്രവേശനവിഷയത്തിൽ സർക്കാരിനെ ആദ്യം മുതൽ എതിർക്കുന്നതിനാൽ ഇനിയൊരു സമവായത്തിലേക്ക് പോവേണ്ടതില്ലെന്നാണ് സംഘടനയുടെ തീരുമാനം. യുവതീപ്രവേശത്തെ എതിർത്ത് ആദ്യമായി രംഗത്തെത്തിയത് എൻഎസ്എസ് ആയിരുന്നു. പിന്നീടാണ് മറ്റു സംഘടനകൾ എതിർപ്പുമായെത്തിയത്. പ്രതിഷേധസമരങ്ങൾ രാഷ്ട്രീയവത്കരിക്കപ്പെടുന്നുവെന്നാരോപിച്ച് എൻഎസ്എസ് പ്രത്യക്ഷപ്രതിഷേധത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. നേരിട്ട് കോടതിയെ സമീപിക്കാം എന്ന തീരുമാനത്തിൽ പിൻവാങ്ങിയ സംഘടന ഇപ്പോൾ മുഖ്യമന്ത്രി വിളിച്ച ചർച്ചയിൽ പങ്കെടുക്കാനില്ല എന്ന ഉറച്ച നിലപാടിലാണ്. ക്ഷത്രിയ ക്ഷേമസഭയും യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.ശനിയാഴ്ച വൈകുന്നേരമാണ് യോഗം നടക്കുന്നത്. മറ്റൊരു പ്രമുഖ സംഘടനയായ എസ്എൻഡിപി തീരുമാനം വ്യക്തമാക്കിയിട്ടില്ല. കോർ മീറ്റിങ്ങിനു ശേഷം തീരുമാനിക്കുമെന്ന് സംഘടനാ നേതൃത്വം അറിയിച്ചു. Content Highlights:Sabarimala-NSS decides not to attend consensus meeting


from mathrubhumi.latestnews.rssfeed https://ift.tt/2FOQmP1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages