ചിഞ്ച്വാട് (മഹാരാഷ്ട്ര): ഡോക്ടറായ ഭർത്താവ് സലൈൻ ഡ്രിപ്പിലൂടെ തനിക്ക് എച്ച്.ഐ.വി കുത്തിവെച്ചുവെന്ന പരാതിയുമായി യുവതി രംഗത്ത്. തനിക്ക് എയിഡ്സ് രോഗമുണ്ടാക്കി വിവാഹമോചനം നേടാൻ വേണ്ടിയുള്ള ആസൂത്രിതശ്രമമായിരുന്നു ഇതെന്നും യുവതി ആരോപിക്കുന്നു. മഹാരാഷ്ട്രയിലെ ചിഞ്ച്വാട് സൗധാകർ സ്വദേശിനിയായ 27 കാരിയാണ് പരാതിക്കാരി. മറ്റൊരു അസുഖത്തിന് ചികിത്സയിലായിരുന്ന തനിക്ക് ഭർത്താവ് വീട്ടിൽവെച്ച് നൽകിയസലൈൻ ഡ്രിപ്പിൽഎച്ച്.ഐ.വി അണുക്കൾഉണ്ടായിരുന്നുവെന്നും അങ്ങനെ തനിക്ക് എയിഡ്സ് ബാധിച്ചെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്. ഹോമിയോപ്പതി ഡോക്ടറുംയുവതിയും 2015 ൽ ആണ് വിവാഹിതരാകുന്നത്.അന്നുമുതൽ ഭർതൃവീട്ടുകാരിൽനിന്ന് തനിക്ക്സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡനം ഏറ്റിരുന്നതായും യുവതിപരാതിയിൽ പറയുന്നു. തന്റെ മാതാപിതാക്കളിൽനിന്ന് പണം ലഭിക്കണമെന്നും നിരന്തരം ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ആവശ്യം നടക്കാതെ വന്നതോടെ ഭർത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ തുടങ്ങിയെന്നും യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. വിവാഹമോചനത്തിന് വിസമ്മതിച്ചതോടെ അസുഖബാധിതയാണെന്ന പേരിൽ തന്നെ ഒഴിവാക്കാനായി മനപ്പൂർവ്വംശരീരത്തിൽ എച്ച്ഐവി കുത്തിവെക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പ്രധാന ആരോപണം. 2017 ഒക്ടോബറിലാണ് താൻ എച്ച്ഐവി ബാധിതയാണെന്ന് യുവതി തിരിച്ചറിയുന്നത്.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് യുവതിക്ക് എച്ച്ഐവി പോസിറ്റീവ് ആണെന്ന് വ്യക്തമായത്. സ്വകാര്യ ലാബിൽ നടന്ന പരിശോധനയിൽ ഭർത്താവിനും ഭാര്യക്കും എയ്ഡ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ ലാബിൽ പരിശോധിച്ചപ്പോൾ ഭാര്യയിൽ മാത്രമെ എച്ച്ഐവി സ്ഥിരീകരിച്ചിട്ടുള്ളൂവെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി. സെക്ഷൻ 498(എ),സെക്ഷൻ 323,504,506,34 തുടങ്ങിയ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. Content Highlight: woman alleged doctor husband purposely injected her with HIV
from mathrubhumi.latestnews.rssfeed https://ift.tt/2E77cHg
via
IFTTT
No comments:
Post a Comment