വരുമാനത്തെ ബാധിക്കുന്നു; സന്നിധാനത്തെ ബാരിക്കേഡുകള്‍ മാറ്റണം- ദേവസ്വം ബോര്‍ഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 1, 2018

വരുമാനത്തെ ബാധിക്കുന്നു; സന്നിധാനത്തെ ബാരിക്കേഡുകള്‍ മാറ്റണം- ദേവസ്വം ബോര്‍ഡ്

സന്നിധാനം: ശബരിമല അവലോകന യേഗത്തിൽ പോലീസിനും വനംവകുപ്പിനും എതിരേദേവസ്വം ബോർഡ്. പോലീസ് നിയന്ത്രണം വരുമാനത്തെ ബാധിക്കുന്നെന്നുംപാക്കറ്റിലുള്ളശീതള പാനീയങ്ങൾ പ്ലാസ്റ്റിക്ക് കവറിലെ ബിസ്കറ്റുകൾ എന്നിവ വിൽക്കുന്നതിന് വനംവകുപ്പ് ഏർപ്പെടുത്തിയ നിരോധനംവ്യാപാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നുമാണ്ബോർഡിന്റെ പരാതി. പോലീസിന്റെ നിയന്ത്രണങ്ങൾ ദേവസ്വം ബോർഡിന്റെ വരുമാനത്തെ ബാധിക്കുന്ന അവസ്ഥയിലായിരിക്കുന്നു. വാവര് നടയിലും മഹാകാണിക്കയ്ക്ക് മുന്നിലും ബാരിക്കേഡുകൾ ഉള്ളതിനാൽ വിശ്വാസികൾക്ക് അങ്ങോട്ട് എത്തി കാണിക്ക അർപ്പിക്കുന്നതിന് തടസ്സമുണ്ട്. അപ്പത്തിൻറെയുംഅരവണയുടെയുംവിതരണം തടയുന്ന അവസ്ഥ ഉണ്ടാകരുത്. ബാരിക്കേഡുകൾ പൂർണമായും നീക്കംചെയ്യണമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. വനംവകുപ്പ് കഴിഞ്ഞ ദിവസം സന്നിധാനത്തെ കടകൾക്ക് നോട്ടീസുകൾ നൽകിയിരുന്നു. പാക്കറ്റിലെ ശീതള പാനീയങ്ങൾ പ്ലാസ്റ്റിക്ക് കവറിലെ ബിസ്കറ്റുകൾ എന്നിവ വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. വലിയ പിഴയാണ് ഇതിന് ചുമത്തിയിരിക്കുന്നത്. ഇതിൽ മാറ്റം വരുത്തണമെന്ന ആവശ്യവും ദേവസ്വം ബോർഡ് മുന്നോട്ടുവെച്ചിട്ടുണ്ട്. വ്യാപാരികൾ തന്നെ ഇത്തരം പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് നൽകുന്ന രീതി ആരംഭിക്കാമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമലയിൽമണ്ഡല- മകരവിളക്ക് തീർത്ഥാടന കാലത്തെ സ്ഥിതിഗതികൾ വിലയിരുത്താനാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ അവലോകന യോഗം ചേർന്നത്. എന്നാൽ അവലോകന യോഗത്തിൽ പ്രധാന വിഷയങ്ങളായി ഉയർന്നുവന്നത് പോലീസ് നിയന്ത്രണങ്ങളാണ്. പോലീസിനും വനംവകുപ്പിനുമെതിരായ പരാതികൾ യോഗത്തിൽ അറിയിച്ചു. ദേവസ്വം കമ്മീഷണർ എൻ വാസുവാണ് ദേവസ്വം ബോർഡിന്റെ നിലപാട് യോഗത്തിൽ വ്യക്തമാക്കിയത്. content highlights:Devaswom board,police,forest department,sannidhanam


from mathrubhumi.latestnews.rssfeed https://ift.tt/2TYXdZ8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages