പാചകവാതക വില കുറഞ്ഞു; സബ്‌സിഡിയുള്ളതിന് 6.52 രൂപയും ഇല്ലാത്തതിന് 133 രൂപയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 1, 2018

പാചകവാതക വില കുറഞ്ഞു; സബ്‌സിഡിയുള്ളതിന് 6.52 രൂപയും ഇല്ലാത്തതിന് 133 രൂപയും

ന്യൂഡൽഹി: വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയിൽ സിലിണ്ടറിന് 6.52 രൂപ കുറച്ചു. ഇതുപ്രകാരം സബ്സിഡിയുള്ള എൽപിജി സിലിണ്ടറിന് 500.90 രൂപയാകും ഡൽഹിയിലെ വില. 507.42 രൂപയായിരുന്നു ഇതുവരെയുണ്ടായിരുന്ന വില. ജൂൺമാസം മുതൽ തുടർച്ചയായി ആറ് മാസത്തെ വിലവർധനയ്ക്കുശേഷമാണ് ഇതാദ്യമായി പാചക വാതകത്തിന്റെ വില കുറയ്ക്കുന്നത്. ഈകാലയളവിൽ 14.13 രൂപയാണ് വില കൂടിയത്. നവംബർ ഒന്നുമുതൽ 2.94 രൂപയുടെ വർധനവാണ് വരുത്തിയിരുന്നത്. ആഗോള വിപണിയിൽ ഇന്ധന വില കുറഞ്ഞതിനെതുടർന്നാണ് ആഭ്യന്തര വിപണിയിലും എണ്ണക്കമ്പനികൾ വിലകുറയ്ക്കാൻ തയ്യാറായത്. സബ്സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന്റെ വിലയിൽ 133 രൂപയുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ഐഒസിയുടെ അറിയിപ്പിൽ പറയുന്നു. 14.2 കിലോഗ്രാമിന്റെ സിലിണ്ടറിന് ഡൽഹിയിൽ 809.50 രൂപയാണ് ഇപ്പോഴത്തെ വില. content highlight:Cooking Gas Price Cut By Rs. 6.52 Per Cylinder


from mathrubhumi.latestnews.rssfeed https://ift.tt/2SlorHF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages