വൈക്കം: വൈക്കത്തഷ്ടമിക്കിടെയുണ്ടായ സംഘർഷത്തിനിടെ തലയ്ക്ക് അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. വൈക്കം കുലശേഖരമംഗലം മേക്കര കരിയിൽ വീട്ടിൽ ശശിയുടെ മകൻ ശ്യാം (24) ആണ് മരിച്ചത്. വൈക്കത്തഷ്ടമിയ്ക്കിടെ ക്ഷേത്രത്തിന് പുറത്തുവച്ചുണ്ടായ വാക്കുതർക്കമാണ് യുവാവിന്റെ കൊലപാതകത്തിൽ കലാശിച്ചത്. തട്ടുകടയിൽ വെച്ച് രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ വാക്കുതർക്കം നഗരത്തിലേക്ക് നീണ്ടു. വാക്കുതർക്കം കയ്യാങ്കളിയിൽ കലാശിച്ചപ്പോൾ കരിമ്പ് തണ്ട് കൊണ്ട് യുവാവിന്റെ തലയ്ക്ക് അടിയേൽക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയി സൂക്ഷിച്ചിരിക്കുകയാണ്. Content Highlight: Man killed conflict in vaikkathashtami
from mathrubhumi.latestnews.rssfeed https://ift.tt/2rf0p5N
via
IFTTT
No comments:
Post a Comment