ശബരിമലയിലെ അടിസ്ഥാന സൗകര്യം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തെറ്റെന്ന് മന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 1, 2018

ശബരിമലയിലെ അടിസ്ഥാന സൗകര്യം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തെറ്റെന്ന് മന്ത്രി

സന്നിധാനം: ശബരിമലയിലെത്തുന്ന തീർഥാടകർ അടിസ്ഥാനസൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്നുവെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ ദേവസ്വം ബോർഡിന്റെ അവലോകനയോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെത്തുന്ന ഭക്തരെ താൻ സന്ദർശിച്ചിരുന്നുവെന്നും നിലവിലെ സൗകര്യങ്ങളിൽ അവർ തൃപ്തരാണെന്ന് അറിയിച്ചതായും മന്ത്രി പറഞ്ഞു. തന്നോടൊപ്പം ശബരിമല സന്ദർശനത്തിനായി പ്രതിപക്ഷനേതാവിനെ ക്ഷണിക്കുകയാണെന്നും ഒരുമിച്ചു പോയി പരിശോധിച്ച് ബോധ്യപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രളയം കാരണം വലിയ ദുരിതമാണ് സംസ്ഥാനം അഭിമുഖീകരിക്കേണ്ടി വന്നത്. അതിൽ നിന്ന് കരകയറാൻ സമയം ആവശ്യമാണെന്നും പമ്പയുൾപ്പെടെ ശബരിമലയിലെ സമീപപ്രദേശങ്ങൾ പ്രളയത്തെ തുടർന്ന് വലിയ പ്രതിസന്ധിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. Content Highligts:Sabarimala:minister rejects allegation of opposition leader. kadakampally Surendran, Ramesh Chennithala


from mathrubhumi.latestnews.rssfeed https://ift.tt/2QrRVq3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages