ശബരിമല സമരം ശക്തമാക്കാന്‍ ബിജെപി; അമിത് ഷാ കേരളത്തിലെത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 1, 2018

ശബരിമല സമരം ശക്തമാക്കാന്‍ ബിജെപി; അമിത് ഷാ കേരളത്തിലെത്തും

കോഴിക്കോട്: ശബരിമലയിൽ ബിജെപി സമരം ശക്തമാക്കുന്നതിന് ബിജെപി അധ്യക്ഷൻ അമിത് ഷാ കേരളത്തിലേക്ക്. ഇതിന് മുന്നോടിയായി സരോജ് പാണ്ഡെ അടക്കമുള്ള ദേശീയ നേതാക്കളുടെ സംഘം ഇന്ന് എത്തും. നിരോധനാജ്ഞ പിൻവലിക്കുന്നതുവരെ നിലയ്ക്കലിൽ സമരം ശക്തമാക്കാനും കോഴിക്കോട് ചേർന്ന ബിജെപി നേതൃയോഗം തീരുമാനിച്ചു. ശബരിമലയിലെ ബിജെപി നയിച്ച സമരവുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളിൽ രൂപപ്പെട്ട പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ദേശീയ അധ്യക്ഷൻ അടക്കമുള്ള നേതാക്കൾ കേരളത്തിലെത്തുന്നതെന്നാണ് സൂചന. ഡിസംബർ 15ന് മുമ്പായി അമിത് ഷാ അടക്കമുള്ള നേതാക്കൾ കേരളത്തിലെത്തുമെന്നാണ് വിവരം. സമരത്തിൽനിന്ന് ബിജെപി പിന്നോട്ടു പോകുന്നതായി പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നിരുന്നു. തുടർന്ന് സമരം ശക്തമാക്കാനും സെക്രട്ടറിയേറ്റിനു മുന്നിൽ ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ നിരാഹാര സമരം ആരംഭിക്കാനും തീരുമാനിച്ചിരുന്നു. ഇത് പാർട്ടിക്കുള്ളിൽ എതിർപ്പിനിടയാക്കുകയും ചെയ്തു. നിലയ്ക്കൽ കേന്ദ്രീകരിച്ചുള്ള സമരത്തിന്റെ വേദി സെക്രട്ടറിയേറ്റിലേക്കു മാറ്റുന്നത് സർക്കാരുമായുള്ള ഒത്തുതീർപ്പാണെന്ന വിമർശനം ഉയർന്നിരുന്നു. സംസ്ഥാന നേതാക്കൾ അടക്കമുള്ള നേതാക്കൾ നിലയ്ക്കലിലെത്തി നിരോധനാജ്ഞ ലംഘിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമെതിരെ സമരം ശക്തമാക്കാനും എല്ലാ മന്ത്രിമാരെയും തെരുവിൽ തടയാനും കരിങ്കൊടി പ്രതിഷേധം അടക്കമുള്ള പ്രതിഷേധം നടത്താനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, കെ. സുരേന്ദ്രനെതിരെ കേസുകൾ ചുമത്തിയതിന് എതിരായി സമരം ശക്തിപ്പെടുത്തണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. ശശികലയെ അറസ്റ്റ് ചെയ്തപ്പോൾ ഉണ്ടായതുപോലെ ശക്തമായ പ്രതിഷേധം സുരേന്ദ്രന്റെ കാര്യത്തിൽ ഉണ്ടായില്ല എന്ന ആരോപണവും ഉയർന്നു. ഈ സാഹചര്യത്തിലാണ് അടുത്ത ആഴ്ച മറ്റൊരു ഹർത്താലിലേക്ക് പോകുന്ന വിധത്തിൽ പ്രക്ഷോഭം ശക്തിപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. Content Highlights:Sabarimala Protest, Amit Shah to visit Kerala, Sabarimala women entry, BJP


from mathrubhumi.latestnews.rssfeed https://ift.tt/2AFpJ9h
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages