അഫ്ഗാന്‍ വനിതാ താരങ്ങളെ ഫെഡറേഷന്‍ അധികൃതര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് റിപ്പോര്‍ട്ട്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 1, 2018

അഫ്ഗാന്‍ വനിതാ താരങ്ങളെ ഫെഡറേഷന്‍ അധികൃതര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് റിപ്പോര്‍ട്ട്‌

കാബൂൾ: അഫ്ഗാൻ വനിതാ ഫുട്ബോൾ ടീമിലെ താരങ്ങളെ ഫുട്ബോൾ ഫെഡറേഷൻ അധികൃതർ ലൈംഗിക ശാരീരിക പീഡനങ്ങൾക്ക് വിധേയരാക്കിയതായി റിപ്പോർട്ട്.ഗാർഡിയനാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഒന്നിലധികം സംഭവങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഫെഡറേഷനിലെ ഉന്നതരുടെ ഭാഗത്തു നിന്നുള്ള ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാകേണ്ടി വരുന്നത് പതിവാണെന്ന് ടീം അംഗങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്താൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കെറാമുദ്ദീൻ കരീം അടക്കമുള്ള ഉന്നതർക്കെതിരെ ടീം അംഗങ്ങൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അഫ്ഗാൻ വനിതാ ടീം അംഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഫിഫ വക്താവ് അറിയിച്ചു. ഇക്കാര്യത്തിൽ ഐക്യരാഷ്ട്രസഭയുടെ സഹായവും ഫിഫ അഭ്യർഥിച്ചിട്ടുണ്ട്. സംഭവം പുറത്തായതോടെ അഫ്ഗാൻ ടീമിന്റെ മുഖ്യ സ്പോൺസറായ ഹമ്മൽസ്, അഫ്ഗാൻ ഫുട്ബോൾ ഫെഡറേഷനുമായുള്ള കരാറിൽ നിന്ന് പിന്മാറി. എ.എഫ്.എഫ് അധികൃതർ അഫ്ഗാൻ വനിതാ താരങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായും തുല്യതാ അവകാശങ്ങൾ നിഷേധിച്ചതായും അറിഞ്ഞെന്നും ഇക്കാരണത്താലാണ് കരാറിൽ നിന്ന് പിന്മാറുന്നതെന്നും ഹമ്മൽസ് പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അഫ്ഗാൻ വനിതാ ടീമിന്റെ മുൻ ക്യാപ്റ്റനുംവനിതാ സോക്കർ അധ്യക്ഷയുമായഖാലിദ പൊപ്പൽ അന്വേഷണം നടത്തിയിരുന്നു. വനിതാ താരങ്ങൾക്കെതിരേ നടന്ന ശാരീരിക, ലൈംഗിക പീഡനങ്ങളെക്കുറിച്ചും വധഭീഷണികളെക്കുറിച്ചും പൊപ്പലിന് വിവരം ലഭിച്ചതായാണ് റിപ്പോർട്ട്. ഇക്കാര്യങ്ങൾ പുറത്തുപറയരുതെന്ന് അഫ്ഗാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കെറാമുദ്ദീൻ കരീം താരങ്ങളെ ഭീഷണിപ്പെടുത്തിയതായും പൊപ്പൽ ഗാർഡിയനോട് വെളിപ്പെടുത്തിയിട്ടുണ്ട്. Content Highlights: afghanistan women players were sexually and physically abused by officials


from mathrubhumi.latestnews.rssfeed https://ift.tt/2G1dNV8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages