വാഷിങ്ടൺ: അമേരിക്കയുടെമുൻപ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യൂ ബുഷ് (94) അന്തരിച്ചു.പാർക്കിൻസൺ രോഗബാധിതനായ ബുഷ് വർഷങ്ങളായി വീൽചെയറിലായിരുന്നു. യു.എസിന്റെ 41 ാമത്തെ പ്രസിഡന്റാണ് ജോർജ് ഹെർബെർട്ട് വോക്കർ ബുഷ് എന്ന ജോർജ് ബുഷ് സീനിയർ. റിപ്പബ്ലിക്കൻ പാർട്ടി അംഗം ആയഅദ്ദേഹം 1989 മുതൽ 1993 വരെയാണ് പ്രസിഡന്റ് പദവി വഹിച്ചത്.1981 മുതൽ 1989 രണ്ട് തവണവൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. ഇറാഖിന്റെ കുവൈത്ത് അധിനിവേശവും സോവിയറ്റ് യൂണിയന്റെ പതനവും ബർലിൻ മതിലിന്റെ തകർച്ചയും അദ്ദേഹത്തിന്റെ ഭരണകാലത്താണ്.അദ്ദേഹത്തിന്റെ മകനാണ് അമേരിക്കയുടെ 44 ാമത് പ്രസിഡന്റായ ജോർജ്ഡബ്ല്യൂ ബുഷ് . 1991 ലെ ഗൾഫ് യുദ്ധത്തിലെ അമേരിക്കയുടെ വിജയത്തോടെ ജോർജ് ബുഷ് സീനിയറിന്റെ ജനകീയത അമേക്കയിൽ കുത്തനെ ഉയർന്നു. എന്നാൽ പിന്നീട് സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഇത് തകർന്നു. ബുഷ് രണ്ടാം തവണ മത്സരിച്ചെങ്കിലും ഡെമോക്രാറ്റിക്സ്ഥാനാർത്ഥിയായ ബിൽ ക്ലിന്റനോട് പരാജയപ്പെടുകയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ സേവനം അനുഷ്ടിച്ചിട്ടുള്ള ബുഷ് കോൺഗ്രസംഗം, നയതന്ത്രജ്ഞൻ സി.ഐ.എ ഡയറക്ടർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്റായ ജോൺ ആഡംസിനും മകനും ശേഷം അമേരിക്കൻ പ്രസിഡന്റ് സ്ഥാനം വഹിച്ച ചരിത്രത്തിലെ ഒരേ ഒരു അച്ഛനും മകനുമാണ് ജോർ ബുഷ് സീനിയർ ജൂനിയർമാർ. ജോർജ് ബുഷ് സീനിയറും മകൻ ജോർജ് ഡബ്ല്യു ബുഷും കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹത്തിന്റെഭാര്യ ബാർബറ ബുഷ് അന്തരിച്ചത്. അതിന് ശേഷം അദ്ദേഹം ആശുപത്രിയിൽചികിത്സയിലായിരുന്നു. ബുഷിനും ബാർബറയ്ക്കും ആറുമക്കളാണ്. ഒരു മകൾ റോബിൻ മൂന്നാംവയസ്സിൽ രക്താർബുദം ബാധിച്ച് മരിച്ചു. മറ്റൊരു മകൻ ജെബ് 1999 മുതൽ 2007 വരെ ഫ്ലോറിഡ ഗവർണർ ആയിരുന്നു. 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാവാൻ മത്സരിച്ച് പിന്മാറി. നീൽ, മാർവിൻ, ഡൊറോത്തി എന്നിവരാണ് മറ്റ് മക്കൾ. സംസ്കാര ചടങ്ങുകളുടെ സമയംപിന്നീട് തീരുമാനിക്കും. content highlights:Former US President George HW Bush passes away
from mathrubhumi.latestnews.rssfeed https://ift.tt/2Shu3CW
via
IFTTT
No comments:
Post a Comment