ബ്രൂവറി അഴിമതി: ചെന്നിത്തല വിജിലന്‍സ് കോടതിയെ സമീപിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 1, 2018

ബ്രൂവറി അഴിമതി: ചെന്നിത്തല വിജിലന്‍സ് കോടതിയെ സമീപിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലൻസ് കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ എന്നിവർ അടക്കമുള്ളവർക്കെതിരെ ക്രിമിനൽ നടപടി ചട്ടം അനുസരിച്ച് കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതുമായി ബന്ധപ്പെട്ട് പി.സി ആക്ട് സെക്ഷൻ 17ൽ വരുത്തിയിട്ടുള്ള അമൻഡ്മെന്റ് ബാധകമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ജനുവരി പത്തിന് കോടതി പരിഗണിക്കും. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഗവർണറെ സമീപിച്ചെങ്കിലും ഗവർണർ തന്റെ പരാതി കേട്ടില്ലെന്നും അതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അഴിമതിക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതു വരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:distillery, ramesh chennithala, vigilance court, brewery


from mathrubhumi.latestnews.rssfeed https://ift.tt/2DW3fnV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages