ന്യൂഡൽഹി: നടിയെ അക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പിനായി ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകി. മെമ്മറി കാർഡ് ഉൾപ്പടെ ഉള്ള കേസിലെ തെളിവുകൾ ലഭിക്കാൻ തനിക്ക് അവകാശമുണ്ടെന്നു ദിലീപ് ഹർജിയിൽ പറയുന്നത്. നടിയ ആക്രമിച്ച കേസിൽ പ്രധാന തെളിവായി പോലീസ് കോടതിയിൽ ഹാജരാക്കിയതാണ് ഈ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ. ഈ ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്നാണ് ദിലീപിന്റെ ആവശ്യം. ഈ ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ വാദം. തന്നെ മനപ്പൂർവം കേസിൽ കുടുക്കാനായി ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും നിരപരാധിത്വം തെളിയിക്കാനായി ദൃശ്യങ്ങൾ കാണണമെന്നും ദിലീപ് വാദിക്കുന്നു. ഹർജി ക്രിസ്മസ് അവധിക്ക് മുമ്പ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വന്നേക്കും.ദിലീപിനായി മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോഹ്ത്തകിയാണ് ഹാജരാവുക. മെമ്മറി കാർഡിന്റെ പകർപ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. content highlights:dileep, file plea,supreme court, for memory card visuals
from mathrubhumi.latestnews.rssfeed https://ift.tt/2E6HWkb
via
IFTTT
No comments:
Post a Comment