ബ്യൂണിസ് ഐറിസ്: ജി-20 ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന ജപ്പാൻ-അമേരിക്ക-ഇന്ത്യ ത്രിരാഷ്ട്ര ചർച്ചകൾക്ക് പുതിയ പേര് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് രാജ്യങ്ങളുടെയു പേരിന്റെ ആദ്യത്തെ അക്ഷരങ്ങൾ ചേർന്നുള്ള ജയ് (JAI-വിജയം എന്നും അർത്ഥം) എന്ന പേരാണ് മോദി ത്രിരാഷ്ട്ര ചർച്ചയ്ക്ക് നൽകിയിരിക്കുന്നത്. ചർച്ചയ്ക്ക് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മോദി ഈ പ്രയോഗം നടത്തിയത്. ജയ് ഒരു നല്ല സന്ദേശമാണ്. നല്ല തുടക്കമാണ്. അന്താരാഷ്ട്ര സമാധാനവും, സ്ഥിരതയും വികസനവും ഉറപ്പ് വരുത്തുന്നതിൽ മൂന്ന് രാജ്യങ്ങളും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും ഈ രാജ്യങ്ങൾ ഇന്ത്യുടെ തന്ത്രപരമായ പങ്കാളികളാണെന്നും അടുത്ത ചങ്ങാതിമാരാണെന്നും യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. മോദിക്ക് പുറമെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബേയും മാധ്യമപ്രവർത്തകരോട് സംസാരിച്ചു. മൂന്ന് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മികച്ച നിലയിലാണെന്നും ഏറെ വ്യാപാരങ്ങളും ആയുധകൈമാറ്റവും ഈ രാജ്യങ്ങൾ തമ്മിലുണ്ടെന്നും ട്രംപ് പ്രതികരിച്ചു. ചർച്ചയിൽ വിവിധ വിഷയങ്ങളെ കുറിച്ച് നേതാക്കന്മാർ തമ്മിൽ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കപ്പെട്ടതായി വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാർ ട്വിറ്ററിൽ കുറിച്ചു. ഇരു രാജ്യങ്ങളുമായും പൊതുവായ ജാധിപത്യ മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടുള്ള വിശിഷ്ടമായ സൗഹൃദം പങ്കുവെക്കാൻ സാധിച്ചതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ആഗോള സ്ഥിരതയും വികസനവും ഉറപ്പുവരുന്നതിനായി സ്വതന്ത്ര്യവും തുറന്നതുമായ ഇൻഡോ- പസഫിക് കാഴ്ചപ്പാടിന്റെ പ്രാധാന്യവും യോഗത്തിൽ ചർച്ചയായി. ത്രിരാഷ്ട്ര സഹകരണം ഉറപ്പുവരുത്തുമെന്നും യോഗത്തിൽ തീരുമാനമായി. രണ്ട് ദിവസമായി നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഭാഗമായാണ് ത്രിരാഷ്ട്ര ചർച്ച നടന്നത്. ഇൻഡോ- പസഫിക് പ്രദേശത്ത് ചൈന തങ്ങളുടെ പിടിമുറുക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ നടക്കുന്ന ഈ ചർച്ചകളെ ഏറെ പ്രാധാന്യത്തോടെയാണ് ലോകം നോക്കി കാണുന്നത്. content highlights:It's 'JAI': PM Modi on trilateral meeting with US and Japan
from mathrubhumi.latestnews.rssfeed https://ift.tt/2FR8ec4
via
IFTTT
No comments:
Post a Comment