പ്രളയം ബാധിച്ച പ്രദേശങ്ങളിൽ മണ്ണൊലിപ്പിനെ പ്രതിരോധിക്കാൻ രാമച്ച ജൈവ കവചം തീർക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റിലെ (NIDM) റെസിലിയന്റ് ഇൻഫ്രാസ്ട്രക്ചർ വകുപ്പ് മേധാവി പ്രൊഫസർ ചന്ദൻഘോഷ്പറഞ്ഞു.രാമച്ചത്തിന്റെ പ്രളയാനന്തര പുനർനിർമ്മാണത്തിലെ സാധ്യതകളെക്കുറിച്ച് മാതൃഭൂമി കാർഷിക രംഗം റിപ്പോർട്ട് ചെയ്തത് ശ്ലാഘനീയമാണെന്നും ചന്ദൻ ഘോഷ് വ്യക്തമാക്കി. പ്രളയാനന്തര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് കൊച്ചി യൂണിവേഴ്സിറ്റി നടത്തിയ സിമ്പോസിയത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രൊഫസർ ചന്ദൻ ഘോഷ് . പ്രൊഫസർ ചന്ദൻ ഘോഷും ( NIDM) നാമ്പി സാംസനും കേരളത്തിലെ പ്രളയാനന്തര പുനർ നിർമ്മാണത്തിൽ ഐക്യരാഷ്ട്ര സഭയും ലോക ബാങ്കും അംഗീകരിച്ച രാമച്ചത്തിന് വലിയ പങ്ക് വഹിക്കാനാകും. മണ്ണും ജലവും കൃഷിഭൂമിയും സംരക്ഷിക്കുന്ന രാമച്ചം പ്രളയവും ഉരുൾപൊട്ടലും ബാധിക്കുന്ന രാജ്യങ്ങളിൽ പ്രയോജനപ്പെടുത്തിയപ്പോൾ നല്ല വിജയമുണ്ടായതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് ചന്ദൻ ഘോഷ് പറഞ്ഞു. മണ്ണ്, ജല കൃഷിഭൂമി സംരക്ഷണത്തോടൊപ്പം തന്നെ പ്രളയാനന്തരം മണ്ണിൽ അടിഞ്ഞ മാലിന്യങ്ങളുടെ ശുചീകരണത്തിനും രാമച്ചം മികച്ചതാണെന്നും ലോകം അംഗീകരിച്ചതാണ്. രാമച്ചം വെച്ച് പിടിപ്പിച്ചാൽ പ്രളയാനന്തര കേരളത്തിന് പരിസ്ഥിതി പുനസ്ഥാപനം സാധ്യമാകുമെന്നും ഒരാഴ്ചക്കകം കേരള സർക്കാരിന് ഇത് സംബന്ധിച്ച നിർദ്ദേശം നൽകുമെന്നും ചന്ദൻ ഘോഷ് വ്യക്തമാക്കി. കേന്ദ്ര സർക്കാരിനോടും ഇത് സംബന്ധിച്ച തുടർ നടപടികൾക്കായുള്ള പഠന റിപ്പോർട്ട് നൽകും. രാമച്ചത്തിന്റെ ഫലങ്ങളെക്കുറിച്ച് മാതൃഭൂമി ഓൺലൈനും പത്രത്തിലെ കാർഷികരംഗവുംറിപ്പോർട്ട് ചെയ്തതിന്റെ ഫലമായി വയനാട്ടിലെ പ്രളയം ബാധിച്ച അഞ്ച് പഞ്ചായത്തുകളിൽ രാമച്ചം വെച്ച് പിടിപ്പിക്കാനുള്ള പ്രാഥമിക നടപടികൾ തുടങ്ങി. എൻ. ഐ.ഡി.എമ്മും ഇന്ത്യാ വെറ്റിവേർ സൊസൈറ്റിയുമാണ് ഈ പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായങ്ങൾ നൽകുന്നത്. Content highlights: Agriculture, Organic farming, Vetiver, Wayanad Read more :പ്രളയാനന്തരം കൃഷി ഭൂമി വീണ്ടെടുക്കാൻ രാമച്ചം രാമച്ചം പ്രളയബാധിതമേഖലകളിൽ നട്ടുപിടിപ്പിക്കുന്നതിനെക്കുറിച്ച് സാധ്യതാ പഠനം നടത്തും
from mathrubhumi.latestnews.rssfeed https://ift.tt/2ANWRvR
via
IFTTT
No comments:
Post a Comment