സ്വസ്ഥമായി തപസ്സിരിക്കാന്‍ പോയത് കടുവാസങ്കേതത്തിന്റെ ഉള്ളിലെ മരത്തണലില്‍; ബുദ്ധസന്യാസി പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 13, 2018

സ്വസ്ഥമായി തപസ്സിരിക്കാന്‍ പോയത് കടുവാസങ്കേതത്തിന്റെ ഉള്ളിലെ മരത്തണലില്‍; ബുദ്ധസന്യാസി പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

സ്വസ്ഥമായി ഇരുന്നു തപസ്സ് ചെയ്യാന്‍ കടുവാസങ്കേതത്തിലേക്ക് പോയ സന്യാസി പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ തഡോബാ വനത്തില്‍ തപസ്സ് ചെയ്യാന്‍ പോയ രാഹുല്‍ വാക്കേ എന്ന സന്യാസിയാണ് വന്യമൃഗത്തിന് ഇരയായത്. കാടിനുള്ളില്‍ തന്നെയുള്ള ബുദ്ധക്ഷേത്രത്തിലെ സന്യാസി ആണെങ്കിലും ധ്യാനത്തിനു സ്വസ്ഥമായ ഇടംതേടിയാണ് ഉള്‍ക്കാട്ടിലേക്ക് പോയത്.

ചൊവ്വാഴ്ച കാടിനുള്ളിലേക്ക് പോകുമ്പോള്‍ ഇയാളെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കണ്ടിരുന്നു. കൂടുതല്‍ അകത്തേക്ക് പോകേണ്ടെന്ന് മുന്നറിയിപ്പും നല്‍കി. എന്നാല്‍ രാഹുല്‍ വാക്കേ അതൊന്നും ചെവിക്കൊണ്ടില്ല. ബുധനാഴ്ച വാക്കേയ്ക്കുള്ള പ്രഭാത ഭക്ഷണവുമായി പോയ മറ്റൊരു സന്യാസി വാക്കേയെ പുലി ആക്രമിക്കുന്നത് കണ്ടിരുന്നു. എന്നാല്‍ സഹായത്തിന് കൂടുതല്‍ പേരെ വിളിക്കാന്‍ തിരിച്ചുപോയ ഇയാള്‍ ആളെയും കൂട്ടി വന്നപ്പോള്‍ എല്ലാം കഴിഞ്ഞു.

മരണമടഞ്ഞ വാക്കേയുടെ കുടുംബത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ 12 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. വാക്കേയെ ആക്രമിച്ച പുലിയെ കണ്ടെത്താനുള്ള ഉദ്ദേശത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും. കടുവാസങ്കേതമായ തഡോബാ വനത്തില്‍ 88 കടുവകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. പള്ളിപുലികള്‍ തേന്‍കരടികള്‍, കഴുതപ്പുലി, അളകരടി എന്നിങ്ങനെ വിവിധ മൃഗങ്ങളുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.



from mangalam.com https://ift.tt/2zY70X1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages