ബംഗളൂരു: അച്ഛന്‍ സ്വന്തം മകളെ ബലാത്സംഗം ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി മകളെ ഭീഷണിപ്പെടുത്തി 45കാരന്‍ പിതാവ് ബലാത്സംഗം ചെയ്ത് വരികയായിരുന്നു. പോലീസ് സ്റ്റേഷനില്‍ പരാതിയുമായി കുട്ടിയുടെ അമ്മ എത്തിയതോടെ സംഭവം പുറംലോകം അറിയുന്നത്. ബംഗളൂരുവിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
2016ല്‍ പെണ്‍കുട്ടിക്ക് 14 വയസുള്ളപ്പോഴാണ് പിതാവ് അമീര്‍ ആദ്യമായി കുട്ടിയെ ബലാത്സംഗം ചെയ്തത്. സ്‌കൂളില്‍ നിന്നും മടങ്ങി എത്തിയ കുട്ടിയെ അമീര്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ സമയം അമ്മ ഷിഫ വീട്ടില്‍ ഉണ്ടായിരുന്നില്ല. വിവാഹ ജീവിതം എങ്ങനെയെന്ന് പഠിപ്പിക്കാമെന്ന് പറഞ്ഞായിരുന്നു അമീര്‍ പീഡിപ്പിച്ചത്. താന്‍ അമ്മയോട് കാര്യം പറയുമെന്ന് പറഞ്ഞപ്പോള്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ അമ്മ ഷിഫ ജോലിക്ക് പോകുമ്പോള്‍ പിതാവ് അമീര്‍ കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. രണ്ട് വര്‍ഷമായി ഇത് തുടര്‍ന്ന് വരികയായിരുന്നു. തുടര്‍ന്ന് അച്ഛന്റെ പീഡനം സഹിക്കവയ്യാതായപ്പോള്‍ പെണ്‍കുട്ടി വിവരം അമ്മയെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം താന്‍ ജോലികഴിഞ്ഞ് വൈകിയേ എത്തുവെന്ന് ഷിഫ അമിറിനെ വിളിച്ചറിയിച്ചു. ഇതോടെ മകള്‍ സ്‌കൂളില്‍ നിന്നും എത്തിയപ്പോള്‍ ഇയാള്‍ വീണ്ടും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ഇത് ഷിഫ എത്തി കൈയ്യോടെ പിടികൂടുകയും ചെയ്തു. ഉടന്‍തന്നെ മകളെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി ഷിഫ അമീറിനെതിരെ പരാതി നല്‍കുകയായിരുന്നു.
from mangalam.com https://ift.tt/2PAd1xS
via IFTTT
No comments:
Post a Comment