ചെന്നിത്തലയുടെ പ്രതിഷേധം ഏറ്റു; വനിതാ മതില്‍ രക്ഷാധികാരി സ്ഥാനത്തു നിന്ന് നീക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 13, 2018

ചെന്നിത്തലയുടെ പ്രതിഷേധം ഏറ്റു; വനിതാ മതില്‍ രക്ഷാധികാരി സ്ഥാനത്തു നിന്ന് നീക്കി

ആലപ്പുഴ : വനിതാ മതിലിന്റെ മുഖ്യ രക്ഷാധികാരി സ്ഥാനത്തു നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മാറ്റി. ചെന്നിത്തല ജില്ലാ കളക്ടര്‍ എസ്.സുഹാസിനെ വിളിച്ച് പ്രതിഷേധം അറിയിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം നടന്നത്. രക്ഷാധികാരിയായി തന്റെ പേരു വെച്ചത് സാമാന്യ മര്യാദയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ചെന്നിത്തല പ്രതിഷേധിച്ചിരുന്നു. ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റേതാണ് ഈ തീരുമാനം. ജില്ലയിലെ മന്ത്രിമാര്‍ മാത്രമാകും ഇനി ആലപ്പുഴ ജില്ലയിലെ മുഖ്യരക്ഷാധികാരികള്‍.

ബുധനാഴ്ച വൈകുന്നേരം ആലപ്പുഴ കളക്‌ട്രേറ്റില്‍ നടന്ന പ്രത്യേക യോഗത്തിലാണ് ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധി എന്ന നിലയില്‍ ചെന്നിത്തലയെ സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരിയാക്കിയത്. എന്നാല്‍ തന്നോട് ഒരു വാക്കുപോലും ചോദിക്കാതെയുള്ള ഈ നീക്കത്തില്‍ ചെന്നിത്തല പ്രതിഷേധം അറിയിക്കുകയായിരുന്നു.



from mangalam.com https://ift.tt/2EeUxBj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages