തന്നെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പ്രചരണം തെറ്റ്; ആരും കൊണ്ടുപോയിട്ടില്ല... അക്രമം ഭയന്ന് തത്കാലത്തേയ്ക്ക് മാറി നില്‍ക്കുന്നതെന്ന് കനകദുര്‍ഗ്ഗ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

തന്നെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പ്രചരണം തെറ്റ്; ആരും കൊണ്ടുപോയിട്ടില്ല... അക്രമം ഭയന്ന് തത്കാലത്തേയ്ക്ക് മാറി നില്‍ക്കുന്നതെന്ന് കനകദുര്‍ഗ്ഗ

മലപ്പുറം: ശബരിമലയില്‍ നിന്നു മടങ്ങിയ തന്നെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പ്രചാരണം ശരിയല്ലെന്ന് കനകദുര്‍ഗ പോലീസിനെ അറിയിച്ചതായി വിവരം. കനകദുര്‍ഗയെ കാണാനില്ലെന്ന ഭര്‍ത്താവ് കൃഷ്ണനുണ്ണിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് അവരുടെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് താന്‍ തത്കാലത്തേക്ക് കൂട്ടുകാരിക്കൊപ്പം താമസിക്കുകയാണെന്ന് അവര്‍ അറിയിച്ചത്.

കനകദുര്‍ണ്മയുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും കനകദുര്‍ഗയെ കണ്ടെത്തിത്തരണമെന്നും ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണി പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയിരുന്നത്. ഭര്‍ത്തൃവീട്ടുകാര്‍ കനകദുര്‍ണ്മയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മറ്റൊരു സ്ത്രീയാണ് ഫോണ്‍ എടുത്തതെന്നും പറയുന്നു. ആക്രണസാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെതുടര്‍ന്നാണ് മാറി നില്‍ക്കുന്നതെന്നാണ് വിവരം.

കഴിഞ്ഞ 24നു രാവിലെ ആറേകാലോടെ മലകയറിയ കനകദുര്‍ഗയും സുഹൃത്ത് ബിന്ദുവും നീലിമല പിന്നിട്ടതോടെയാണു മറ്റു തീര്‍ഥാടകരുടെ കണ്ണില്‍പ്പെട്ടത്. ചന്ദ്രാനന്ദന്‍ റോഡ് പകുതി പിന്നിട്ടതോടെ പ്രതിഷേധക്കാരെ മറികടക്കാനാവാത്ത സ്ഥിതിയായി. തുടര്‍ന്ന് യുവതികളെ കസേരയിലിരുത്തി പോലീസും ദ്രുതകര്‍മസേനയും സ്‌ട്രൈക്കര്‍ ഫോഴ്‌സും നിലയുറപ്പിച്ചെങ്കിലും ഒരടിപോലും മുന്നോട്ടുപോകാനായില്ല. ഗത്യന്തരമില്ലാതെ, യുവതികളോടു മടങ്ങാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. മലയിറങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കനകദുര്‍ഗയെ ഡോളിയില്‍ പമ്പയിലെത്തിച്ചശേഷം പോലീസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ടെലിവിഷന്‍ ചാനലിലൂടെയാണു വീട്ടുകാര്‍ വിവരമറിഞ്ഞത്. സെപ്ലെകോ ജീവനക്കാരിയായ കനകദുര്‍ഗ തിരുവനന്തപുരത്ത് ഔദ്യോഗികാവശ്യത്തിന് എന്നു പറഞ്ഞാണു കഴിഞ്ഞ 21നു വീട്ടില്‍നിന്ന് ഇറങ്ങിയത്. മഞ്ചേരിയിലുള്ള സഹോദരിയുടെ വീട്ടിലെത്തി, മക്കളെ അവിടെയാക്കിയശേഷമാണു ശബരിമലയ്ക്കു പുറപ്പെട്ടത്. കനകദുര്‍ഗയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ സഹോദരന്‍ ഭരതന്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ടെങ്കിലും ആശുപത്രിയിലേക്കു പോകാന്‍ അനുമതി നിഷേധിച്ചു.

സഹോദരിയെ പോലീസ് കാവലില്‍ മലപ്പുറം ജില്ലയിലെത്തിക്കാമെന്നും ഉറപ്പുനല്‍കി. എന്നാല്‍, ആശുപത്രിയില്‍നിന്നു വിട്ടയച്ച കനകദുര്‍ഗയെക്കുറിച്ച് വിവരം ലഭിക്കാത്തതിനേത്തുടര്‍ന്ന് സഹോദരി രാജലക്ഷ്മിയും കഴിഞ്ഞ വ്യാഴാഴ്ച എസ്.പിയെ ഫോണില്‍ വിളിച്ചു. കനകദുര്‍ഗയെ കോഴിക്കോട്, കണ്ണൂര്‍, തലശേരി എന്നിവിടങ്ങളില്‍ ഒരിടത്ത് എത്തിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനായി കണ്ണൂര്‍ എസ്.പിയെ ബന്ധപ്പെടണമെന്നുമായിരുന്നു മറുപടി. എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ചു വിവരമൊന്നും ലഭിച്ചില്ലെന്നു മാത്രമല്ല കനകദുര്‍ഗയുടെ ബന്ധുക്കളുടെ ഫോണ്‍ കോള്‍ കോട്ടയം എസ്.പി. എടുക്കുന്നില്ലെന്നും ആരോപണം ഉന്നയിച്ചിരുന്നു.



from mangalam.com http://bit.ly/2RojzEX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages