തിരുവനന്തപുരം: ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം നടന്ന മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ നിന്നും മലപ്പുറം എംപിയും മുസ്ലീംലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി വിട്ട് നിന്നത് വന്‍ വിവാദത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്ന പേരില്‍ വന്‍ വിമര്‍ശനമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയരുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലും നിരവധി പേര്‍ രൂക്ഷ വിമര്‍ശനവുമായി എത്തി. മാസങ്ങള്‍ക്ക് മുന്നേ തീരുമാനിച്ചതാണ് മുത്തലാഖ് ബില്‍ സഭയില്‍ അവതരിപ്പിക്കുന്ന കാര്യം. എന്നിട്ടും എംപി പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്ന് അണികള്‍ പറയുന്നു.
'ലീഗ് നേതാക്കളുടെ ഇമയനങ്ങുന്നത് പോലും സെക്കന്റുകള്‍ വെച്ച് സോഷ്യല്‍ ഓഡിറ്റിംഗ് നടത്തുന്ന കാലത്ത് ശത്രുക്കള്‍ക്ക് തല്ലാന്‍ പാകത്തില്‍ നടുമ്പുറം കാണിച്ചു കൊടുത്ത് നാണക്കേട് ഇരന്നു വാങ്ങുന്നത് പരമ ബോറാണു സാഹിബേ' എന്നാണ് ഒരു ലീഗ് പ്രവര്‍ത്തകന്‍ കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പേജില്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇടി മുഹമ്മദ് ബഷീറിനെ പ്രശംസിക്കുകയും കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിക്കുന്നതുമാണ് കമന്റുകളെല്ലാം.
ലോക്സഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ പി കെ കുഞ്ഞാലിക്കുട്ടി എംപി പോയത് വ്യവസായി ഒരുക്കിയ വിവാഹ വിരുന്നിനാണ്. ബില്ലിന്മേലുള്ള ചര്‍ച്ച നടക്കുമ്പോള്‍ പാര്‍ട്ടി നേതാവ് കൂടിയായ മലപ്പുറം പുത്തനത്താണിയിലുള്ള സുഹൃത്തിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടിയെന്നാണ് വിമര്‍ശനം.
അതേസമയം മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ താന്‍ ഹാജരായില്ലെന്നതുമായി ബന്ധപ്പെട്ട് ചില തല്‍പര കക്ഷികള്‍ പ്രചരണം നടത്തുകയായിരുന്നുവെന്നും ഇത് വസ്തുതാപരമായി ശരിയല്ലെന്നുമാണ് കുഞ്ഞാലിക്കുട്ടിയുടെ വാദം.
from mangalam.com http://bit.ly/2GTYFK2
via IFTTT
No comments:
Post a Comment