ജനുവരി ഒന്നിന് നടക്കാനിരിക്കുന്ന വനിതാ മതിലിന്റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയ ഗാനത്തെ ചൊല്ലി പുതിയ വിവാദം. ഗാനം കോപ്പിയടിച്ചതാണെന്നാണ് പുതിയ ആരോപണം. 15 വര്‍ഷം മുമ്പ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് വിപ്ലവ മുദ്ര എന്ന പേരില്‍ പുറത്തിറക്കിയ കാസറ്റിലെ ഗാനത്തിന്റെ ഈണം കോപ്പിയടിച്ചാണ് വനിത മതിലിന്റെ പ്രചരണ ഗാനം പുറത്തിറക്കിയിരിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.
ജമീല്‍ അഹമ്മദും ടി കെ അലിയും ചേര്‍ന്നായിരുന്നു വിപ്ലവ മുദ്രയിലെ ഗാനം രചിച്ചത്. അമീന്‍ യീസിറിന്റേതായിരുന്നു സംഗീതം. ഗാനങ്ങള്‍ വളരെയധികം ശ്രദ്ധ നേടിയരുന്നു. 'പടനിലങ്ങളേറെ താണ്ടി വന്ന കൂട്ടരേ.. നമ്മള്‍ വടിയടിച്ച് വന്‍ കടല്‍ പിളര്‍ന്നതെങ്ങനെ..' എന്ന ഗാനത്തിന്റെ സംഗീതം കോപ്പിയടിച്ചാണ് 'ജട പിടിച്ച ചിന്തകള്‍ പൊളിച്ചു മാറ്റിടാം.. എന്നും ജനമനസിലൊരുമതന്‍ മതിലൊരുക്ക നാം..' എന്ന വരികളാക്കി വനിത മതിലിന്റെ പ്രചാരണാര്‍ത്ഥം പുറത്തിറക്കിയതെന്നാണ് ആരോപണം.
സോഷ്യല്‍ മീഡിയകളില്‍ ഗാനം പ്രചരിക്കാന്‍ ആരംഭിച്ചതോടെയാണ് കോപ്പിയടി ആരോപണം ശക്തമായത്. പാരഡി എന്ന രീതിയിലാണ് ഗാനം പുറത്തിറക്കിയതെന്നും സിപിഎമ്മിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് ഗാനം റെക്കോര്‍ഡ് ചെയ്ത പെരുമ്പാവൂരിലെ സ്വകാര്യ സ്റ്റുഡിയോ അധികൃതര്‍ പറയുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് വനിത മതിലിന്റെ ഔദ്യോഗിക പ്രചരണ ഗാനത്തിന്റെ സിഡി പ്രകാശനം നടത്തിയത്. കരിവള്ളൂര്‍ മുരളിയാണ് ഈ ഗാനം രചിച്ചത്. അതേസമയം വനിതാ മതിലിന് പിന്തുണയര്‍പ്പിച്ച് പലരും പ്രചരണ ഗാനങ്ങള്‍ പുറത്തിറക്കുന്നുണ്ട്. അത്തരത്തിലൊരു ഗാനമാണ് ഇപ്പോള്‍ വിവാദത്തിലായത്.
from mangalam.com http://bit.ly/2Rmic9M
via IFTTT
No comments:
Post a Comment