ന്യുഡല്‍ഹി/ശ്രീനഗര്‍: ശൈത്യകാലം പിടിമുറുക്കിയതോടെ ഡല്‍ഹിയും കശ്മീരും തണുത്തുവിറയ്ക്കുന്നു. കശ്മീര്‍ താഴ്‌വരയില്‍ കഴിഞ്ഞ രാത്രി രേഖപ്പെടുത്തിയത് മൈനസ് 21.1 ഡിഗ്രി സെല്‍ഷ്യസ് ആണ്. ദ്രാസിലാണ് ഏറ്റവും കുറഞ്ഞ താപനില റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് ജമ്മു കശ്മീരിലെ ഏറ്റവും തണുപ്പേറിയ നഗരമാണ് ദ്രാസ്.
ലേയില്‍ മൈനസ് 17.5 ഡിഗ്രിയും കാര്‍ഗില്‍ മൈനസ് 16.7 ഡിഗ്രിലും ആണ് കുറഞ്ഞ താപനില. ശ്രീനഗറില്‍ മൈനസ് 7.2 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. പഹല്‍ഗാം മൈനസ് 8.3 ഡിഗ്രി, ഗുല്‍മാര്‍ഗില്‍ മൈനസ് 7 ഡിഗ്രിയുമാണ് താപനില. ജമ്മുവില്‍ 3.1 ഡിഗ്രിയും കത്രയില്‍ നാലു ഡിഗ്രിയും ബട്ടോട്ടെയില്‍ ഒരു ഡിഗ്രിയും സെല്‍ഷ്യല്‍ രേഖപ്പെടുത്തി. ബന്നിഹാള്‍ (3.7 ഡിഗ്രി), ഭന്ദേര്‍വ(മൈനസ് 1.5 ഡിഗ്രി) എന്നിങ്ങനെയാണ് കുറഞ്ഞ താപനില.
[IMG]
അതേസമയം, രാജ്യതലസ്ഥാനമായ ഡല്‍ഹിയും തണുപ്പിന്റെ പിടിയിലാണ്. ഡല്‍ഹിയില്‍ ശനിയാഴ്ച രാവിലെ താപനില 2.6 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. വെള്ളിയാഴ്ച കൂടിയ താപനില 18.5 ഡിഗ്രിയായിരുന്നു. കുറഞ്ഞ താപനില അഞ്ചു ഡിഗ്രിയുമായിരുന്നു.
ഡല്‍ഹിയില്‍ തണുപ്പിനൊപ്പം എത്തിയ കനത്ത മൂടല്‍ മഞ്ഞും പുകയും ഏറെ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.
from mangalam.com http://bit.ly/2GNNkef
via IFTTT
No comments:
Post a Comment