സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ സിനിമയുടെ തിരക്കഥാകൃത്ത് കഞ്ചാവുമായി അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ സിനിമയുടെ തിരക്കഥാകൃത്ത് കഞ്ചാവുമായി അറസ്റ്റില്‍

യുവ സിനിമ തിരക്കഥാകൃത്തിനെ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തു. സ്വാതന്ത്ര്യം അര്‍ത്ഥരാത്രിയില്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ അമ്മഞ്ചേരി ഇല്ലീക്കല്‍ ദിലീപ് കുര്യനാണ് പോലീസ് പിടിയിലായത്. ദിലീപ് തിരക്കഥ ഒരുക്കുന്ന രണ്ടാം ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത് തന്നെ ആരംഭിക്കാനിരിക്കെയാണ് കഞ്ചാവ് കേസില്‍ അറസ്റ്റിലാവുന്നത്. രണ്ടാം ചിത്രത്തിന്റെ തിരക്കഥയുടെ അവസാന അറ്റകുറ്റ പണികള്‍ക്കായായിരുന്നു ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തത്.

ദിലീപും സംഘവം ഹോട്ടലില്‍ രണ്ട് ദിവസമായി ഉണ്ടായിരുന്നു. ദിലീപിന്റെ പെരുമാറ്റത്തില്‍ തുടക്കം മുതലേ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നു. ഇതിനിടെ നഗരത്തിലുള്ള കഞ്ചാവ് കച്ചവടക്കാരന്‍ ദിലീപിനെ തേടി ഹോട്ടലില്‍ എത്തി. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

ഇതോടെ വിവരം ജീവനക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടലിലെത്തിയ കോട്ടയം വെസ്റ്റ് സി.ഐ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം ദിലീപിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളില്‍ നിന്നും മൂന്നുഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.



from mangalam.com http://bit.ly/2Rk1IPv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages