തിരുവനന്തപുരം: ഫോൺ ചോർത്തൽ സംബന്ധിച്ച വെളിപ്പെടുത്തലുമായി മുൻ ഡി.ജി.പി ടി.പി സെൻകുമാർ. ഫോൺ ചോർത്തൽ തുടങ്ങിയത് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണെന്ന് അദ്ദേഹം പറഞ്ഞു. പേരൂർക്കടയിലെ ഒരു വീട്ടിൽ ഉപകരണങ്ങൾ സ്ഥാപിച്ചായിരുന്നു അത്. ജേക്കബ് പുന്നൂസായിരുന്നു അന്ന് ഡി.ജി.പി. ഫോൺ ചോർത്തുന്ന സംവിധാനം എല്ലായിടത്തുമുണ്ട്. ഇവിടെയാണ് ഏറ്റവും കുറവ്. ഫോൺ ചോർത്തലടക്കം പല വ്യാജ ആരോപണങ്ങളും തനിക്കെതിരെ വരുന്നുണ്ട്. ഇ - മെയിൽ ചോർത്താൻ തുടങ്ങിയതും തനിക്ക് മുമ്പുണ്ടായിരുന്ന ആളാണ്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നീക്കം താൻ കൈയോടെ പിടികൂടുകയായിരുന്നുവെന്നും തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ടി.പി സെൻകുമാർ ഡിജിപി ആയിരുന്ന കാലത്ത് ഫോൺ ചോർത്തൽ സംബന്ധിച്ച ആരോപണം ഉയർന്നിരുന്നു. ഇതുസംബന്ധിച്ചാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. Content Highlights:Phone Tapping, T.P Senkumar, Police
from mathrubhumi.latestnews.rssfeed http://bit.ly/2SnxtED
via
IFTTT
No comments:
Post a Comment