കോട്ടയം: ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ നടന്ന പുണ്യകർമ്മമായ അയ്യപ്പ ജ്യോതിയിൽ വിശ്വാസികൾ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്ന നിലപടാണ് എൻ.എസ്.എസ് സ്വീകരിച്ചതെന്നും ഔദ്യോഗികമായി അതിൽ പങ്കെടുത്തിട്ടില്ലെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇത്രയും ആയപ്പോഴേക്കും എൻ.എസ്.എസ് സമദൂരം തെറ്റിച്ചുവെന്ന ആരോപണവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. അത്തരം പരിപ്പൊന്നും എൻ.എസ്.എസ്സിൽ വേവില്ല. സമദൂരത്തെ കുറിച്ച് പറയാൻ എൻഎസ്എസിന് എന്തവകാശമാണുള്ളത്, സുകുമാരൻ നായർക്ക് ആ നിലപാടിൽ നിന്ന് മാറാൻ അവകാശമില്ല എന്നതടക്കമുള്ള രൂക്ഷ പ്രതികരണങ്ങളുമായി ഭരണപക്ഷത്തെ പ്രബല കക്ഷികളും ഇപ്പേൾ ചേക്കേറിയ ഒരു നേതാവും രംഗത്ത് വന്നിരിക്കുകയാണ്. അവർ നായന്മാർകൂടി ആകുമ്പോൾ എന്തും ആകമല്ലോ. അത്തരം പരിപ്പൊന്നും എൻഎസ്എസിൽ വേവില്ലെന്ന് ഇക്കൂട്ടർ മനസ്സിലാക്കണം - സുകുമാരൻ നായർ പത്രക്കുറിപ്പിൽ വ്യക്തമാക്കി. സമദൂരത്തിലും ആചാര സംരക്ഷത്തിലും എൻ.എസ്.എസ് നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. എൻ.എസ്.എസിന്റെ സംഘടനാ സംവിധാനം ശക്തമാണ്. എതിർക്കുന്നവരേ അതേ നാണയത്തിൽ നേരിടാനും അകത്ത് നിന്നുകൊണ്ട് സംഘടനയിൽ വിള്ളലുണ്ടാക്കാനും ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള ശക്തി എൻ.എസ്.എസ്സിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights: Women Wall, NSS, Ayyappa Jyothi
from mathrubhumi.latestnews.rssfeed http://bit.ly/2AjfacN
via
IFTTT
No comments:
Post a Comment