നാപ്പോളി താരത്തിനു നേരെ വംശീയ അധിക്ഷേപം; പിന്തുണയുമായി റൊണാള്‍ഡോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

നാപ്പോളി താരത്തിനു നേരെ വംശീയ അധിക്ഷേപം; പിന്തുണയുമായി റൊണാള്‍ഡോ

മിലാൻ: ഇറ്റാലിയൻ ലീഗിൽ നാപ്പോളി താരത്തിനു നേരെ കാണികളുടെ വംശീയ അധിക്ഷേപം. കഴിഞ്ഞ ദിവസം നടന്ന നാപ്പോളി-ഇന്റർ മിലാൻ മത്സരത്തിനിടെയാണ് നാപ്പോളി താരം കലിദു കൗലിബലിയെ ഇന്റർ മിലാൻ ആരാധകർ വംശീയമായി അധിക്ഷേപിച്ചത്. സെനഗൽ താരമായ കലിദുവിനെ കുരങ്ങൻമാരുടെ ശബ്ദമുണ്ടാക്കി മത്സരത്തിലുടനീളം ഏതാനും ആരാധകർ അധിക്ഷേപിക്കുകയായിരുന്നു. ഇവർ പലതവണ താരത്തിനു നേരെ അലറി വിളിച്ചു. ഇതിനിടെ മത്സരം നിർത്തിവെക്കണമെന്ന് നാപ്പോളി പരിശീലകൻ കാൽലോസ് ആൻസലോട്ടി ആവശ്യപ്പെട്ടെങ്കിലും റഫറി ശ്രദ്ധിക്കാതിരുന്നതും ഇതിനോടകം വിവാദമായി. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ മത്സരങ്ങൾ ബഹിഷ്കരിക്കുമെന്ന് സീരിസ് എ സംഘാടകർക്ക് ആൻസലോട്ടി മുന്നറിയിപ്പ് നൽകുകയും ചെയ്തു. അതേസമയം കലിദുവിന് പിന്തുണയുമായി യുവെന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്തെത്തി. ലോകത്തും ഫുട്ബോളിലും വിദ്യാഭ്യാസവും ബഹുമാനവും എപ്പോഴും ആവശ്യമാണ്. വംശീയാധിക്ഷേപം അടക്കമുള്ള എല്ലാത്തരം വിവേചനങ്ങളോടും നമുക്ക് വിട പറയാമെന്നും റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മത്സരത്തിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയ കലിദുവിനെ രണ്ടു മത്സരങ്ങളിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. ചുവപ്പ് കാർഡ് കണ്ടതിനും അതിനു പിന്നാലെ റഫറിയെ അപമാനിച്ചതിനുമാണ് വിലക്ക്. Content Highlights: cristiano ronaldo kalidou koulibaly racism


from mathrubhumi.latestnews.rssfeed http://bit.ly/2SqGCft
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages