18 മാസം പ്രായമുള്ളപ്പോള്‍ യമനിലേയ്ക്ക് തട്ടിക്കൊണ്ടുപോയ ബ്രി്ട്ടീഷുകാരി 32-ാം വയസ്സില്‍ രക്ഷപെട്ടു...! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

18 മാസം പ്രായമുള്ളപ്പോള്‍ യമനിലേയ്ക്ക് തട്ടിക്കൊണ്ടുപോയ ബ്രി്ട്ടീഷുകാരി 32-ാം വയസ്സില്‍ രക്ഷപെട്ടു...!

പതിനെട്ട് മാസം പ്രായമുള്ളപ്പോള്‍ യെമനിലേക്ക് തട്ടിക്കൊണ്ടു പോയ ബ്രിട്ടീഷുകാരി 32 വര്‍ഷത്തിന് ശേഷം രാജ്യം വിട്ടു. 1986-ലായിരുന്നു സംഭവം. 18 മാസം പ്രായമുള്ള സഫിയ സലേയെയും അന്ന് അഞ്ചും നാലും വയസുണ്ടായിരുന്ന രണ്ടു സഹോദരിമാരെയും അവരുടെ അച്ഛന്‍ യമനിലേക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നു. യമനിലെ ഹൊദെയ്ദ നഗരത്തിലാണ് വിവാഹിതയായി നാല് കുട്ടികളുള്ള സലേ തന്റെ കുടുംബത്തോടൊപ്പം ദരിദ്രാന്തരീക്ഷത്തില്‍ കഴിഞ്ഞിരുന്നത്.

രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണം കൈക്കലാക്കിയ ഹൂതി വിമതര്‍ക്കെതിരായ ആക്രമണത്തില്‍ സൗദി അറേബ്യയുടെ യുദ്ധവിമാനങ്ങള്‍ നിരന്തരമായി ബോംബാക്രമണം നടത്തി തകര്‍ത്ത നഗരങ്ങളിലൊന്നാണ് ഹൊദെയ്ദ. സഫിയയുടെ അമ്മ, കാര്‍ഡിഫില്‍ നിന്നുള്ള ജാക്കി സലേ 7000 പൗണ്ട് സമാഹരിച്ചപ്പോഴാണ് അച്ഛന്‍ കൊണ്ടുപോയ സഫിയ സലേ യെമനില്‍ നിന്നും രക്ഷപ്പെട്ടത്. ഇളയ മകളെ യുകെയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള അമ്മയുടെ ശ്രമങ്ങളുടെ ഫലമായിട്ട് സഫിയയ്ക്ക് ഈജിപ്തിലേക്ക് കടക്കാന്‍ കഴിഞ്ഞു.

സലെയും കുടുംബവും ഇപ്പോള്‍ ഈജിപ്തിലുണ്ടെന്ന് ക്രിസ്മസ് തലേന്നാണ് പ്രചാരണത്തെ പിന്തുണച്ചിരുന്ന വെല്‍ഷ് നിയമസഭാംഗം നീല്‍ മക്വോയ് വെളിപ്പെടുത്തിയത്. 'സഫിയ സലെയും കുടുംബവും യമനില്‍ നിന്നും പുറത്തു വന്ന് ഇപ്പോള്‍ സുരക്ഷിതമായി ഈജിപ്തിലെത്തി, അടുത്തത് പാസ്‌പോര്‍ട്ട് ലഭിക്കുകയാണ്. ക്രിസ്മസ് തലേന്ന് ജാക്കിക്കും കുടുംബത്തിനും ഇത് നല്ല സമ്മാനമാണ്.' - അദ്ദേഹം പറഞ്ഞു.



from mangalam.com http://bit.ly/2rWSU3J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages